ടോക്കിയോ ഒളിമ്പിക്സ് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം

0
89

ടോക്കിയോ ഒളിമ്പിക്സ് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേടി തന്ന് മണിപ്പൂരിൽ നിന്നുള്ള മിരാബായ് ചാനു. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനു വെള്ളി മെഡൽ നേടിയത്.

ഒന്നാം സ്ഥാനത്ത് ചൈനയുടെ ഷുഹുവിയാണ്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയും ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയുമാണ് മിരാബായ് ചാനു.

ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മിരാബായ് ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മിരാബായ് ചാനുവിന്റെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ സന്തോഷിക്കുന്നുവെന്ന് ട്വീറ്റിൽ മോദി പറഞ്ഞു. അവളുടെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here