‘മിന്നൽ മുരളി’യുടെ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ

0
110

ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യുടെ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. തൊടുപുഴ, കുമാരമംഗലം പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഡി കാറ്റഗറിയിൽ ഉള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.

എന്നാൽ ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ പറഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് എത്തി ഷൂട്ടിങ് നിർത്തിവയ്പിച്ചു.ബേസിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിന്നൽ മുരളി’.സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്.

LEAVE A REPLY

Please enter your comment!
Please enter your name here