gnn24x7

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരരെ സൈന്യം പിടികൂടി; ഒരു ഭീകരനെ വധിച്ചു

0
937
gnn24x7

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരനെ സൈന്യം പിടികൂടി. ഒരു ഭീകരനെ വെടിവച്ചു കൊന്നു. ഉറി, റാംപുര്‍ മേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്.

ഒരു വമ്പന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉള്‍പ്പെടെ മൂന്നു ഭീകരനീക്കങ്ങളാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. മൂന്നു ഭീകരരെ വധിക്കുകയും വന്‍ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു പാക്ക്് ഭീകരനെ ജീവനോടെ പിടികൂടുന്നത്.

gnn24x7