gnn24x7

ഗൾഫിൽ നിന്ന് അവധിക്ക് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

0
176
gnn24x7

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽനിന്നും അവധിക്ക് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരെ മടക്കി എത്തിക്കണമെന്ന് ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി കോവിഡ് പശ്ചാത്തലത്തിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിദേശമന്ത്രാലയവും ചർച്ച നടത്തിയതിനെത്തുടർന്നാണ് ധാരണയിലെത്തിയത്.

ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇന്ത്യയിൽ നിന്നും ഗൾഫ് നാടുകളിലേക്ക് എത്തിക്കുന്നത് റംസാൻ ദിനങ്ങളിലും തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റമോൾ എന്നീ മരുന്നുകളും ഇന്ത്യയോട് എത്തിച്ചുനൽകാൻ പല ഗൾഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

കുവൈത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ വിദഗ്ധർ എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘത്തിന്റെ സേവനം ഇന്ത്യ നൽകുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here