gnn24x7

ഒമാനിൽ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഞായറാഴ്ച മുതല്‍

0
206
gnn24x7

ഒമാൻ: 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററിൽ ഞായറാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 8 മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ വൈകുന്നേരം 9 മണി വരെയാകും വാക്സിനേഷന്‍ നൽകുക. ഇതിനു പുറമേ വാരാന്ത്യ ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയും വാക്സിനേഷന്‍ ക്യാമ്പ്  പ്രവര്‍ത്തിക്കും.

വാക്സിനേഷന്‍ സംബന്ധമായ രജിസ്ട്രേഷനുകള്‍ക്കു മന്ത്രാലയത്തിന്റെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here