gnn24x7

റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു

0
268
gnn24x7

സൗദിയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി.ആദ്യഘട്ടത്തിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ച് സേവന സജ്ജരാക്കും. ബോയിങ് 787-9, ബോയിങ് 777 വിമാനങ്ങളിൽ പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ടെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ പീറ്റർ ബെല്ല പറഞ്ഞു. താൽപര്യമുള്ളവർ റിയാദ് എയറിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.ആഴ്ചകൾക്കകം റിക്രൂട്ട്മെന്റ് നടപടികൾ തുടങ്ങും. 2025ൽ സേവനം ആരംഭിക്കാനാണ് പദ്ധതി.

100 അന്താരാഷ്‌ട്ര ഡെസ്റ്റിനെഷനുകളെയും ഏകദേശം 100 ദശലക്ഷം യാത്രക്കാരെയും ലക്ഷ്യമിട്ട് 2025-ന്റെ തുടക്കത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബോയിംഗ് 787-9 അല്ലെങ്കിൽ ബോയിംഗ് 777 വിമാനങ്ങൾ പറത്താൻ പരിശീലനം ലഭിച്ച 700 പൈലറ്റുമാരെ നിയമിക്കാൻ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ പദ്ധതിയിടുന്നു. അഭിമുഖം 2023 സെപ്റ്റംബറിൽ ആരംഭിക്കും. 2024 ജനുവരിയിൽ എയർലൈൻ ആളുകളെ ഔപചാരികമായി ഉൾപ്പെടുത്തും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7