gnn24x7

പ്രവാസികള്‍ക്ക് സൗജന്യ ഭക്ഷണമെത്തിക്കാന്‍ ടിക് ടോക്കില്‍ ഫുഡ് ചലഞ്ചുമായി മലയാളി യുവാക്കള്‍‍!

0
230
gnn24x7

കൊറോണ വൈറസ് മാരകമായി പടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് സൗജന്യ ഭക്ഷണമെത്തിക്കാന്‍ ടിക് ടോക്കില്‍ ഫുഡ് ചലഞ്ചുമായി മലയാളി യുവാക്കള്‍‍!

അബുദാബിയിലാണ് ഫുഡ് ചലഞ്ച് എന്ന ഹാഷ്ടാഗിലൂടെ തൊഴിലാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. 

കണ്ണൂര്‍ സ്വദേശികളായ ഷഫീല്‍, ഹബീബ് എന്നിവരാണ് ഫുഡ് ചലഞ്ചിലൂടെ ദിനപ്രതി നാനൂറോളം പേര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. 

സന്ദര്‍ശക വിസയിലെത്തി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍, തൊഴില്‍രഹിതര്‍ എന്നിങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് ചലഞ്ചിലൂടെ ഭക്ഷണമെത്തിക്കുന്നത്.

ഇവരെ കൂടാതെ, കൊറോണ വൈറസ് രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഇതിലൂടെ ഭക്ഷണമെത്തിക്കുന്നുണ്ട്. 

നാനൂറിലധികം ആളുകള്‍ക്ക് ഇഫ്താര്‍ എത്തിക്കുന്നതിനൊപ്പം അഞ്ഞൂറിലധികം ആളുകള്‍ക്ക് അത്താഴവും ഇതിലൂടെ നല്‍കി വരുന്നു. 

മലയാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ നിന്നുള്‍പ്പടെയാണ് കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സഹായമെത്തുന്നത്. 

ഭക്ഷണത്തിനു പുറമേ ആവശ്യ സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയും എത്തിക്കുന്നുണ്ട്.
ആവശ്യക്കാര്‍ ഏറിവരുന്നതിനനുസരിച്ച് ചലഞ്ച് വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമം. അതുവഴി കൂടുതല്‍ സഹായമെത്തുമെന്നും പ്രതീക്ഷിക്കുകയാണ് ഈ കണ്ണൂരുകാര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here