കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡല്‍

ബ‍ർമിംഗ്ഹാം: ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് സാഗർ വെള്ളി നേടി.  2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ടോക്കിയോ ഒളിംപിക്സിൽ വെള്ളിയുമായി ബ‍ർമിംഗ്ഹാമിൽ...

എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി. മാറാൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി...

റിസ്ക് ഫണ്ട് 3 ലക്ഷമായി ഉയർത്തും; 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും നിക്ഷേപക...

കൊച്ചി: സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും കരുവന്നൂർ സ്വദേശി ഫിലോമിന...

മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ ഏറ്റവും കൂടുതൽ നീക്കം ചെയ്തത് ഇന്ത്യ

സന്‍ഫ്രാന്‍സിസ്കോ: അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആഗോളതലത്തിൽ നിയമപരമായ നീക്കങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ രാജ്യങ്ങള്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോർട്ട്. 2021 ജൂലൈ-ഡിസംബർ കാലയളവിലെ ട്വിറ്റർ പരിശോധിച്ചതിന്‍റെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രവർത്തിച്ചത് സെക്രട്ടറിയുടെ നിർദേശപ്രകാരമെന്ന് മൂന്നാം പ്രതി

തൃശൂർ: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്ന് കരുവന്നൂർ ബാങ്കിലെ മുൻ സീനിയർ ഓഫീസറായിരുന്ന സി.കെ ജിൽസ്. ബാങ്കിന്റെ മേൽനോട്ടത്തിലുള്ള സൂപ്പർമാർക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വർഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങൾ...

സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡനക്കേസ്; പുതിയ പരാതി ആദ്യ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡനക്കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പോലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. 2020 ഫെബ്രുവരി 18-ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്...

അയർലണ്ടിൽ വർക്ക് പെർമിറ്റ് നിയമത്തിൽ വൻ മാറ്റങ്ങൾ വരുന്നു.. ഒരുങ്ങുന്നത് മികച്ച അവസരങ്ങൾ

യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ തൊഴിൽ പെർമിറ്റ് സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തുന്നു. പുതിയ നിയമം ഉടൻ പ്രസിദ്ധീകരിക്കും. പുതിയ പെർമിറ്റ് സംവിധാനം കൂടുതൽ തൊഴിലാളി...

അയർലണ്ട് അണ്ടർ 15 ഗേൾസ്‌ ക്രിക്കറ്റ്‌ ടീമിൽ മലയാളി തിളക്കം: അഭിമാനമായി ദിയ...

ഡബ്ലിൻ: ലോക കായിക ഭൂപ്പടത്തിലേക്ക് ചുവടുവച്ച് ഒരു മലയാളി താരം കൂടി. നാഷണൽ യൂത്ത് ടൂർസ് ആന്റ് സ്ക്വാഡ്സ് പട്ടികയിൽ ഇടം നേടി അയർലണ്ട് മലയാളിയായ ദിയ ശ്യാം. അയർലണ്ടിന്റെ പെൺകുട്ടികളുടെ അണ്ടർ-15...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം എസിപിയാണ് സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാതീയമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയാണ് ചുമത്തിയാണ്...

ബാലഭാസ്‌കറിൻ്റെത് അപകട മരണം; ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ ഹർജി തള്ളി

തിരുവനന്തപുരം:  സംഗീത സംവിധായകൻ ബാലഭാസ്കറിന്റെത് അപകട മരണം തന്നെയെന്ന് സിജെഎം കോടതി. സിബിഐ റിപ്പോർട്ട് അംഗീകരിച്ച കോടതി ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റെ ഹർജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. ഹൈക്കോടതിയിൽ പോകുമെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ...

10 കിലോമീറ്റർ യാത്രയ്ക്ക് 253 യൂറോ: പകൾക്കൊള്ളയുമായി Ryanair എയർലൈനിന്റെ എയർപോർട്ട് ട്രാൻസ്ഫർ സേവനം

എയർപോർട്ടിൽ ടാക്സിക്കായുള്ള നീണ്ട നിര ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ യാത്രക്കാരും. അതിൽ പെടാതെ എത്രയും വേഗം വാഹനം ലഭിക്കാൻ ആഗ്രഹിക്കും. യാത്രക്കാരുടെ ഈ നിസ്സഹായ അവസ്ഥ ചൂഷണം ചെയ്യുകയാണ് Ryanair എയർലൈനിന്റെ എയർപോർട്ട്...

മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷി കാളി മൂപ്പൻ കൂറു മാറി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷി കാളി മൂപ്പൻ കൂറു മാറി. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പൻ. ഇതോടെ കേസിൽ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു വനംവാച്ചർമാരെ നേരത്തെ വനംവകുപ്പ്...

അയർലണ്ടിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമോ? വിദഗ്ധരുടെ അഭിപ്രായം അറിയാം

അയർലൻഡിൽ സാമ്പാത്തിക മാന്ദ്യം ബാധിക്കുക ഹ്രസ്വകാലത്തേക്ക് ആയിരിക്കുമെന്നും അതിതീവ്ര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്ന് ഉന്നത സാമ്പത്തിക വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.11 വർഷത്തിനിടെ ആദ്യമായി ആഗോള പണപ്പെരുപ്പവും പലിശ നിരക്കും വർധിപ്പിക്കുന്നതുൾപ്പെടെ രാജ്യം മാന്ദ്യത്തിലേക്ക്...

ഇടുക്കിയിൽ നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കിയിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയിൽ നിന്നും...

ലോട്ടറി അടിച്ചാൽ ഇനി പഠിക്കാൻ പോകണം; പുതിയ പദ്ധതിയുമായി ലോട്ടറി വകുപ്പ്

തിരുവനന്തപുരം: ഭാ​ഗ്യശാലികൾക്ക് ബോധവൽക്കരണം നൽകാനൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്. സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോ​ഗിക്കാമെന്നതിൽ ഇവർക്ക് വിദ​ഗ്ധ ക്ലാസുകൾ നൽകാനാണ് തീരുമാനം. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ഒരു...

സ്ത്രീത്വത്തെ അപമാനിച്ച കേസ്; സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ യുട്യൂബ് ചാനൽ എം ഡി സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി. സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്....

അട്ടപ്പാടി മധുകേസിൽ വിചാരണ ഇന്നും തുടരും; 18,19 സാക്ഷികളെ ഇന്ന് വിസ്തരിക്കും

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ ഇന്നും തുടരും .പതിനെട്ട്, പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. പതിനെട്ടാം സാക്ഷി കാളി മൂപ്പൻ വനം വാച്ചറാണ്. പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും. നേരത്തെ കൂറുമാറിയ...

ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാർക്ക് നഷ്ടമായ ലഗേജുകൾ ചവറുകൂനയിൽ ഉപേക്ഷിച്ച നിലയിൽ.

വിമാന യാത്രക്കാരുടെ കാണാതായ സ്യൂട്ട്കേസുകൾ ഡബ്ലിൻ എയർപോർട്ടിലെ ബിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നഷ്ടപ്പെട്ട ലഗേജുകൾ കൂട്ടിയിടുന്ന വെയർഹൗസിന് പുറത്ത് ബിന്നിൽ നിരവധി പെട്ടികൾ അലക്ഷ്യമായി തള്ളിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എയർലൈനുകളും...

ആയിരക്കണക്കിന് ഇലക്ട്രിക് അയർലൻഡ് ഉപഭോക്താക്കൾക്ക് ഇത്തവണ ലഭിക്കുക ഇരട്ട ബിൽ

ഇലക്ട്രിക് അയർലൻഡിന്റെ 24,000 ഉപഭോക്താക്കൾക്ക് ഈ മാസം ഇരട്ട ബില്ല് ലഭിക്കും. ഊർജ്ജ ബില്ലുകൾക്കായി 200 യൂറോ ക്രെഡിറ്റ് നൽകുന്നതിനൊപ്പം ഗവൺമെന്റിന്റെ താൽകാലിക വാറ്റ് കുറയ്ക്കൽ നടപ്പിലാക്കുന്നത് കാരണമുണ്ടായ ബില്ലിംഗ് പ്രശ്നത്തിന്റെ...

RBI യുടെ FD നിയമങ്ങളിൽ മാറ്റം.!! അറിഞ്ഞില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ നഷ്ടം..

ഫിക്സഡ് ഡിപ്പോസിറ്റുകളുടെ നിയമങ്ങളിൽ ഭേദഗത്തികൾ കൊണ്ട് വന്നിരിക്കുകയാണ് റിസർവ് ബാങ്ക്. നിങ്ങൾ എഫ്ഡിയായി പണം നിക്ഷേപിച്ചവരോ നിക്ഷേപ്പിക്കാൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ ഈ മാറ്റം അറിഞ്ഞു മാത്രം മുന്നോട്ട് പോവുക. അല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത്...