HEYA അറേബ്യൻ ഫാഷൻ എക്സിബിഷൻ നവംബർ 27 മുതൽ DECC യിൽ നടക്കും

ദോഹ: സമകാലീന അറേബ്യൻ ഫാഷനായുള്ള ഖത്തറിന്റെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായ HEYA അറേബ്യൻ ഫാഷൻ എക്സിബിഷന്റെ 17-ാം പതിപ്പ് ഈ വർഷം 2020 നവംബർ 27 മുതൽ ഡിസംബർ 1 വരെ ദോഹ...

COVID-19 വാക്സിൻ കാൻഡിഡേറ്റ് ഉപയോഗിക്കുന്നതിന് ബഹ്‌റൈൻ അടിയന്തര അനുമതി പ്രഖ്യാപിച്ചു

മനാമ: മുൻ‌നിര തൊഴിലാളികൾക്ക് കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് ബഹ്‌റൈൻ ചൊവ്വാഴ്ച മുതൽ അടിയന്തര അനുമതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട്. സിനോഫാർമിന്റെ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (സിഎൻ‌ബി‌ജിയും) അബുദാബി ആസ്ഥാനമായുള്ള കൃത്രിമ ഇന്റലിജൻസ്,...

പാലക്കാട് റെയില്‍വേ ഡിവിഷനില്‍ എട്ട് റിസര്‍വേഷന്‍ സെന്ററുകള്‍ കൂടി

പാലക്കാട് : കോവിഡ് കാലഘട്ടം ആയതിനാല്‍ പാലക്കാട് ഡിവിഷനിലെ ഒരുപാട് തീവണ്ടികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഭാഗികമായി പല വണ്ടികളും ഇപ്പോള്‍ ക്രമേണ ഓടി തുടങ്ങിയിട്ടുണ്ട്. ഇതോടുകൂടി പാലക്കാട് ഡിവിഷനു കീഴില്‍ എട്ടു റിസര്‍വേഷന്‍...

വയനാടിൽ മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതിൽ ഒരാൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. പുലര്‍ച്ചെയോടെ തണ്ടര്‍ബോള്‍ട്ട് സംഘവുമായാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പടിഞ്ഞാറേത്തറയുടെയും ബാണാസുര സാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ്...

5,000 വര്‍ഷം പഴക്കമുള്ള തലയോട്ടി റഷ്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

റഷ്യ: മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായതായി തോന്നുന്ന ഒരാളുടെ 5000 വര്‍ഷം പഴക്കമുള്ള തലയൊട്ടി റഷ്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ വ്യക്തി മസ്തിഷ്‌ക ശസ്ത്രക്രിയയില്‍ പരാജയപ്പെട്ടതായാണ് വ്യക്തമാവുന്നത് എന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ട്രെപാനേഷന്‍ എന്ന പഴയ...

വിയന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

വിയന്ന: മധ്യ വിയന്നയിലെ തിരക്കേറിയ ഭാഗത്ത് ഒന്നിലധികം തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേ ദിവസം ആറിടങ്ങളിലായാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി 8...

കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പ്രാധാന്യം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ ജനങ്ങള്‍ സൈബര്‍ മേഖലയുമായി അടുത്തിടപഴകുന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നതിനാലും സൈബര്‍ ഇടങ്ങളിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സൈബര്‍ വളണ്ടിയര്‍മാരെ...

ഇന്ത്യ 60 കോടി കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി കാത്തിരിക്കുകയും അതിനുവേണ്ടി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ....

തുർക്കി ഭൂകമ്പം; 65 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന കുട്ടിയെ ജീവനോടെ രക്ഷപെടുത്തി

ഇസ്താംബുൾ: തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, 3 വയസ്സുള്ള ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ ഈജിയൻ തീരത്തെ...

കേരളത്തിലെ ആദ്യത്തെ യന്ത്രവത്കൃത നടപ്പാത കോഴിക്കോട് ആരംഭിച്ചു

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത നടപ്പാത (എസ്കലേറ്റർ ഓവർ ബ്രിഡ്ജ് ) കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് പ്രവർത്തനമാരംഭിച്ചു. ബസ്സ്റ്റാൻഡിന് മുൻവശത്തു നിന്നും മറുവശത്തുള്ള വി കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിലേക്ക്...

കാബൂള്‍ സര്‍വ്വകലാശാലയില്‍ ഭീകരാക്രമണം:19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും കാബൂളിലെ കാബൂള്‍ സര്‍വകലാശാലയുടെ പ്രവേശന കവാടത്തില്‍ പോലീസുകാരുടെ കാവല്‍ ശക്തമാക്കി. മണിക്കൂറുകള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ രക്തം...

മെഡിക്കൽ പിശകിന്; രോഗിക്ക് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി

അബുദാബി: തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആറ് ആഴ്ച ചെലവഴിച്ചതിലുള്ള മെഡിക്കൽ പിശകിന് നഷ്ടപരിഹാരമായി ഒരു സ്ത്രീക്ക് രണ്ട് ലക്ഷം ദിർഹം ഏകദേശം (40.55ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. രോഗനിർണയത്തിലും ചികിത്സയിലും...

2021 മുതല്‍ ഇന്ത്യയില്‍ പുതിയ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: 2021 മുതല്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും പുതിയ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകളായിരിക്കും വിതരണം ചെയ്യുക. ഇതില്‍ ഒരു പൗരന്റെ എല്ലാ വിവരങ്ങളും അടങ്ങിയ ചിപ്പ് ഘടിപ്പിച്ചതായിരിക്കും. ഇതുമൂലം വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിക്കാന്‍ കഴിയില്ല...

പരാതി പിൻവലിച്ചു; കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചതിന് ശേഷമാണ് കേസ് ഒത്തുതീർപ്പായത്. കിട്ടാനുള്ള പണം മുഴുവന്‍ പരാതിക്കാരന് തിരികെല ഭിച്ചതോടുകൂടിയാണ്...

കേരളത്തില്‍ നവംബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ തുറന്നേക്കും

തിരുവനന്തപുരം: നവബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ ഭാഗീകമായി കേരളത്തില്‍ തുറക്കുവാനുള്ള നടപടികളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ആലോചിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ അധ്യയന വര്‍ഷം തീരെ പ്രവര്‍ത്തിച്ചിരുന്നില്ല. ഓണ്‍ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും...

തെലങ്കാനയിൽ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനായി എത്തിച്ച ഒരു കോടി രൂപ പിടിച്ചെടുത്ത്...

ഹൈദരാബാദ്: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനായി എത്തിച്ച പണം പോലീസ് പിടിച്ചെടുത്തു. ഒരു കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ഭാര്യാ...

ലൈഫ് മിഷൻ അഴിമതിക്കേസിൽ ശിവശങ്കറും സ്വപ്ന സുരേഷും പ്രതിപ്പട്ടികയില്‍

തിരുവനന്തപുരം: വടകാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേടിൽ ശിവശങ്കറിനെയും പ്രതിചേര്‍ത്തു. ശിവശങ്കര്‍ അഞ്ചാംപ്രതിയാണ്. കേസിൽ സ്വപ്ന സുരേഷിനെയും വിജിലെൻസ് പ്രതി ചേർത്തിട്ടുണ്ട്. ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കൂടാതെ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ...

ഭാഗ്യലക്ഷ്മി മോഡൽ അക്രമം: കോൺഗ്രസ് നേതാവിനെ സ്ത്രീകൾ തല്ലിചതച്ചു

ജലാവ്: തങ്ങളെ നിരന്തരം ശല്യം ചെയ്തു വെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവിനെ രണ്ട് സ്ത്രീകൾ കൈകാര്യം ചെയ്തു. ഉത്തർപ്രദേശിലെ ജലാവിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷനെ ആണ് രണ്ട് യുവതികൾ നിരന്തരമായി ശല്യം ചെയ്തു...

മാസങ്ങളായി ശമ്പളമില്ല : കൂലിപ്പണി ചെയ്യുന്നതിനായി ജയ്ഹിന്ദ് ടിവി ക്യാമറമാൻ ലീവ് ചോദിച്ചു

തിരുവനന്തപുരം : കഴിഞ്ഞ ഏതാനും മാസങ്ങളായി ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാരനായ ക്യാമറാമാന് ശമ്പളമില്ല . നിവൃത്തിയില്ലാതെ ഒരു രീതിയിലും ജീവിതം മുന്നോട്ട് പോവില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ക്യാമറമാൻ കമ്പനിയോട് കൂലിപ്പണി എടുക്കാൻ ലീവ്...

ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദയുടെ മന്ത്രിസഭയിൽ നിയമിതയായി കേരളീയൻ; പ്രിയങ്കാ രാധാകൃഷ്ണൻ

ഓക് ലാന്‍ഡ്: ജസീന്ദ ആർഡെർന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റ് സർക്കാരിൽ മന്ത്രിയായി നിയമിതനായി ആദ്യത്തെ ഇന്ത്യക്കാരനായി കേരളത്തിലെ പ്രിയങ്ക രാധാകൃഷ്ണൻ. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്കാ രാധാകൃഷ്ണൻ. ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് രണ്ടാം തവണ എംപിയായി...