gnn24x7

ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ വര്‍ഷം അവസാനത്തോടെ സി.ഇ.ഒ സ്ഥാനം ഒഴിയുന്നു

0
487
gnn24x7

വാഷിംഗ്ടണ്‍: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ വര്‍ഷം അവസാനത്തോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്. ആമസോണ്‍ വെബ് സര്‍വ്വീസിന്റെ തലവനായ ആന്‍ഡി ജേസിക്കാണ് സി.ഇ.ഒയുടെ പദവി കൈമാറുക.

സിഇഒ സ്ഥാനം ഒഴിയുകയാണെങ്കിലും കമ്പനിയുടെ സുപ്രധാന കാര്യങ്ങളിൽ ഇടപെടുമെന്നും എന്നാൽ കൂടതൽ ശ്രദ്ധ ബഹിരാകാശ പര്യവേഷണം, മാധ്യമരംഗം തുടങ്ങിയ കാര്യങ്ങളിലാവും എന്നും ബെസോസ് അറിയിച്ചു. ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയിൽ തുടങ്ങി പിന്നീട് ആമസോണിനെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനികളില്‍ ഒന്നാക്കി മാറ്റിയ ആളാണ് ജെഫ് ബെസോസ്.

1994ലാണ് ജെഫ് ബെസോസ് അമസോണ്‍ സ്ഥാപിക്കുന്നത്. ആമസോണ്‍.കോം ഒരു ഓണ്‍ലൈന്‍ പുസ്തകശാലയായി ആയിരുന്നു ആരംഭിച്ചിരുന്നത്. പിന്നീട് വീഡിയോ ഗെയിംസ്, ഡിവിഡി, സിഡി, കളിപ്പാട്ടങ്ങള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, തുണിത്തരങ്ങള്‍, ഭക്ഷണവസ്തുക്കള്‍ മുതലായവയുടെയും ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here