ഇന്ത്യന്‍ ഹോക്കി താരവും മുന്‍ ക്യാപ്റ്റനുമായ സുനിത ലക്ര വിരമിക്കല്‍ പ്രഖ്യാപിച്ചു
ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി താരവും മുന്‍ ക്യാപ്റ്റനുമായ സുനിത ലക്ര വിരമിക്കല്‍ പ്രഖ്യാപിച്ചു. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് തീരുമാനമെന്ന് സുനിത അറിയിച്ചു.
2018 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമിനെ നയിച്ചത് സുനിതയായിരുന്നു. ഈ വര്‍ഷം ടോക്കിയോവില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും...
ഗവര്‍ണര്‍ ഇന്ന് എം.ജി സര്‍വകലാശാലയില്‍ ; മാര്‍ക്ക് ദാന വിവാദത്തില്‍ വിശദീകരണം തേടും
കോട്ടയം: മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വകലാശാല സന്ദര്‍ശിക്കും.വി.സി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടും. ഗവര്‍ണറെ അറിയിക്കാതെ റദ്ദാക്കല്‍...
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച പതിനെട്ടുകാരനെ കൊലപ്പെടുത്തിയ ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു
പട്‌ന: ബീഹാറില്‍ പൗരത്വ ഭേദഗതിക്കതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സംസ്ഥാനത്ത് പൊലീസ് നിരീക്ഷണത്തിലുള്ള തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.
ഹിന്ദു പുത്ര സംഘാതന്‍ അംഗമായ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമജ്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രക്ഷോഭക്കാരുടെ ഉദ്ദേശ്യം...
ഡിഎസ്എഫ് നറുക്കെടുപ്പിൽ മലയാളി അമ്മയ്ക്കും മകൾക്കും ഭാഗ്യ സമ്മാനമായി ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണം
ദുബായ്: ഡിഎസ്എഫ് നറുക്കെടുപ്പിൽ മലയാളി അമ്മയ്ക്കും മകൾക്കും ഭാഗ്യ സമ്മാനമായി ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണം ലഭിച്ചു.
ബെംഗളുരുവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനിൽ, മകൾ അർച്ചന എന്നിവർക്കാണു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. ദയ്റെ ഗോൾഡ് സൂക്കിലെ മലബാർ ഗോൾഡ് ഷോറൂമിൽ...
ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ കിരീടം ചൂടി
ഭുവനേശ്വര്‍: കേരളത്തിന് അഭിമാനമായി വനിതാ വോളിബോള്‍ ടീം. ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ കിരീടം ചൂടി.
നിലവിലെ ദേശീയ ചാമ്പ്യന്മാരായ കേരളം ഫൈനലില്‍ റെയില്‍വേസിനെയാണ് നേരിട്ടത്. നേരിട്ടുള്ള സെറ്റുകള്‍ നേടിയാണ് കേരളം റെയില്‍വേയ്‌സിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തിയത്. 25-18, 24-14, 25-13 എന്ന നിലയിലാണ് കേരളത്തിന്റെ സ്‌കോര്‍....
ആഴ്ചയില്‍ നാലു മണിക്കൂര്‍ മാറ്റിവയ്ക്കൂ; നേടാം ആരോഗ്യം
തിരക്കു നിറഞ്ഞ ജോലികള്‍ക്കിടയില്‍ വ്യായാമത്തിനായി സമയം മാറ്റി വയ്ക്കാന്‍ കഴിയുന്നില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. പുതുതലമുറാ ഫിസിക്കല്‍ ഇന്‍സ്ട്രക്റ്റര്‍മാരുടെ അഭിപ്രായത്തില്‍ ആഴ്ചയില്‍ നാലു മണിക്കൂര്‍ വ്യായാമമെങ്കിലും മതി ആരോഗ്യത്തോടെ ഇരിക്കാന്‍. എന്നാല്‍ ഭക്ഷണക്രമവും പ്രധാനമാണ് കേട്ടോ. നാല്‍പ്പതിനു ശേഷം ജീവിതശൈലീ രോഗങ്ങള്‍ പെട്ടെന്നു പിടിപെടുമെന്നതിനാല്‍ ഇത്തരക്കാര്‍ക്ക് ഈ...
ബാഗ്ദാദ് എയർപോർട്ടിൽ യുഎസ് വ്യോമാക്രമണം: ഇറാൻ ചാരത്തലവൻ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യു എസ് വ്യോമാക്രമണത്തിൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവനാണ് ജനറൽ ഖാസിം സുലൈമാനി. ഇറാന്‍റെ പിന്തുണയുള്ള പോപുലർ മൊബിലൈസേഷൻ ഫോഴ്സിലെ ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ - മുഹന്ദിസും...
ഭക്ഷണം ഗ്രില്‍ഡ് ആയാല്‍ നല്ലതല്ലേ..?
ഗ്രില്‍ ചെയ്ത ഭക്ഷണം ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും ഗ്രില്‍ ചെയ്ത മാംസം പാചകം ചെയ്യുമ്പോള്‍ അതിന്റെ കൊഴുപ്പ് കുറയുന്നു. മാംസം മാത്രമല്ല പച്ചക്കറികളും നമുക്ക് ഗ്രില്‍ ചെയ്ത് ഭക്ഷിക്കാവുന്നതാണ്. പുകയില്‍ രാസവസ്തുക്കള്‍ ഉണ്ടെന്ന് ചിലര്‍ വാദിക്കുന്നെങ്കിലും ആരോഗ്യ അധികൃതര്‍ പറയുന്നത് അതിന്റെ അളവ് മിതമാണെന്നാണ്. എല്ലാ...
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി പുതിയ കറന്‍സി കൊണ്ടു വരുന്നു
പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി പുതിയ കറന്‍സി കൊണ്ടു വരുന്നു. 2020ല്‍ പുതിയ കറന്‍സി നിലവില്‍ വരും. സിഎഫ്എ ഫ്രാങ്കിന് പകരമാവും ‘ഇക്കോ’ എന്ന പേരിലുള്ള പുതിയ കറന്‍സിയെന്നും മക്രോ വ്യക്തമാക്കി.
എട്ട് പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലും ആറു മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും...










































