അബുദാബിയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 5 സ്ത്രീകൾ അടക്കം 6 പേർ മരിച്ചു

അബുദാബി: മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 5 സ്ത്രീകൾ അടക്കം 6 പേർ മരിച്ചു. 19 പേർക്കു പരുക്കേറ്റു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽറാഹ ബീച്ച് സ്ട്രീറ്റിനു സമീപം ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. മരിച്ചവരിൽ ഒരാൾ നേപ്പാൾ സ്വദേശിയും മറ്റൊരാൾ ശ്രീലങ്കൻ സ്വദേശിയുമാണെന്നാണ്...

ജിസാറ്റ്- 30 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി സാറ്റ് 30 ന്‍റെ വിക്ഷേപണം വിജയകരം. യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്. പുലർച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോർട്ടിൽ നിന്ന് ജി സാറ്റ് വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ...

ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍;ശ്രീചിത്രയ്ക്ക് അമേരിക്കന്‍ പേറ്റന്‍റ്

തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പേറ്റന്റ്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്ക് പടരാതിരിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കാണ് പേറ്റന്റ്. ശ്രീചിത്രയിലെ ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.വ്യാവസായിക അടിസ്ഥാനത്തില്‍ സാങ്കേതിക...

1993 മുംബൈ സ്‌ഫോടന കേസിലെ പ്രതിയെ കാണാനില്ലെന്ന് പൊലിസ്; തിരച്ചില്‍ ശക്തമാക്കി

മുംബൈ: 1993 മുംബൈ സ്‌ഫോടന കേസിലെ പ്രതി ജലീസ് അന്‍സാരിയെ കാണാതായി.  21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും പൊലിസ് അറിയിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജലീസ് രാജസ്ഥാനിലെ അജ്മീര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വദേശമായ മുംബൈയിലെ അഗ്രിപാടയിലുള്ള പൊലീസ് സ്റ്റേഷനില്‍ പരോളിലുള്ള എല്ലാ...

ഷാങ്ഹായ് ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും.

ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കായാണ് ഇമ്രാന്‍ ഖാനെ ക്ഷണിക്കുന്നത്. ഇന്ത്യ ഇതാദ്യമായാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് വേദിയാവുന്നത്. ഇതിന്റെ ഭാഗമായി എസ്.സി.ഒ സെക്രട്ടറി വ്‌ളാദിമിര്‍ നോറോവ് ഇന്ത്യയില്‍ എത്തിയിരുന്നു. നാറ്റോയ്ക്ക് ബദലായി ചൈനയുടെ നേതൃത്വത്തില്‍ 1996ലാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചത്....

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മെട്രോമാന്‍ ഇ ശ്രീധരന്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മെട്രോമാന്‍ ഇ ശ്രീധരന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളുമില്ലെന്നും എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നതെന്നും അദ്ദേഹം...

അപകട മരണ നിരക്ക് ഏറ്റവും കുറവുള്ള റോഡുകളുള്ള രാജ്യങ്ങളിൽ സിംഗപ്പൂരിന് ഒന്നാം സ്ഥാനം; രണ്ടാമത് അയർലൻഡ്

ബര്‍ലിന്‍: അപകട മരണ നിരക്ക് ഏറ്റവും കുറവുള്ള റോഡുകളുള്ള രാജ്യങ്ങളിൽ സിംഗപ്പൂരിന് ഒന്നാം സ്ഥാനം. അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ റോഡുകള്‍ക്ക് നാലാം സ്ഥാനം ലഭിച്ചു. അപകടങ്ങള്‍ക്കു പകരം, അപകട സാധ്യത മാത്രം കണക്കിലെടുത്താല്‍ ഏറ്റവും കുറവ് സ്ളോവേനിയയിലാണ്. ന്യൂസിലന്‍ഡിന്...

BCCI വാര്‍ഷിക കരാറില്‍ ധോണിയില്ല

ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്.ധോണി പുറത്ത്‌ന്യൂഡല്‍ഹി: ധോണിയുഗത്തിന് വിരമാമാവുകയാണോ? BCCI പുറത്തിറക്കിയ വാര്‍ഷിക കരാര്‍ ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. BCCIയുടെ വാര്‍ഷികകരാറില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം വരെ BCCIയുടെ കളിക്കാര്‍ക്കു വേണ്ടിയുള്ള വാര്‍ഷിക കരാറിലെ അഞ്ചുകോടി രൂപ ലഭിക്കുന്ന Grade A  ലിസ്റ്റിലായിരുന്നു...

കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യമേത്? ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്

മക്കളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യം ഏതായിരിക്കും? ഏറ്റവും സൗകര്യങ്ങളുള്ള അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളായിരിക്കും നിങ്ങളുടെ മനസിലേക്ക് വരുന്നത്. എന്നാല്‍ ഒന്നാം സ്ഥാനം അമേരിക്കക്കല്ല. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ് ഇതേക്കുറിച്ച് നടത്തിയ പഠനത്തില്‍ മുന്നിലെത്തിയത്. കാനഡ നാലാം സ്ഥാനവും നേടി. പട്ടികയിലുള്ള 73...

ലാന്‍ഡിംഗിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: ലാന്‍ഡിംഗിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി. പൈലറ്റിന്‍റെ സമയോജിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവം നടന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനും പരുത്തിക്കുഴിക്കും മധ്യേയുള്ള വ്യോമപാതയിലായിരുന്നു അപകടമുണ്ടായത്. മാലിദ്വീപില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാലിദ്വീപ് എയര്‍ലൈന്‍സിന്‍റെ എയര്‍ ബസ് 320 ആണ് വ്യോമപാതയില്‍ പട്ടങ്ങളില്‍...