87,000 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷവും കോവിഡ്; കൂടുതലും കേരളത്തിലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി...
സെപ്റ്റംബർ അവസാനം വരെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല
സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിന് അവശേഷിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ സെപ്റ്റംബർ അവസാനം വരെ വലിയ ഇളവുകൾ ഉണ്ടാകില്ല. രാജ്യം പൂർണ്ണമായും തുറക്കുന്നതിനായി സർക്കാർ തയ്യാറാക്കുന്ന പുതിയ പദ്ധതി...
രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജെസിഒ കൊല്ലപ്പെട്ടു
വ്യാഴാഴ്ച പിർ പഞ്ചൽ താഴ്വരയിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) കൊല്ലപ്പെട്ടു. രജൗരിയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും...
ഒരാഴ്ചത്തേക്ക് ഇൻഡിഗോയ്ക്ക് വിലക്കേർപ്പെടുത്തി യുഎഇ
ന്യൂഡൽഹി: ആഗസ്റ്റ് 24 വരെ ഒരാഴ്ചത്തേക്ക് ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ നിർദേശിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ...
അബുദാബിയിലെ പൊതുയിടങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനാനുമതി
അബുദാബി: അബുദാബിയിലെ പൊതുയിടങ്ങളിൽ വെള്ളിയാഴ്ച മുതൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
വാക്സിനെടുത്തശേഷം നടത്തുന്ന പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചവർക്കാണ് അൽഹൊസൻ ആപ്പിൽ പച്ചനിറം തെളിയുക....
അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടേനേ; സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി അഷ്‌റഫ് ഗനി
അബുദാബി: രാജ്യം താലിബാന്‍ തീവ്രവാദികളുടെ കൈകളിലമര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. താന്‍ അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു അഫ്ഗാന്‍ പ്രസിഡന്റ് കൂടി...
ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട യാത്രാവിലക്കിന് ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്.
ആഗസ്ത് 22 മുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള...
കുവൈറ്റിലേക്ക് മടങ്ങുന്ന ഗാർഹിക തൊഴിലാളികൾക്ക് ക്വാറന്റൈൻ കാലയളവിലെ ശമ്പളം നിഷേധിക്കരുതെന്ന് അധികൃതർ
കുവൈറ്റിലേക്ക് മടങ്ങുന്ന ഗാർഹിക തൊഴിലാളികൾക്ക് ക്വാറന്റൈൻ വേതനം നിഷേധിക്കരുതെന്ന് അധികൃതർ അറിയിച്ചു. വീട്ടുജോലിക്കാരുടെ വളണ്ടിയർ ഗ്രൂപ്പ് ചെയർമാൻ ബാസിം അൽ-ശമ്മാരി, തൊഴിലാളികൾക്ക് ക്വാറന്റൈനിൽ കഴിയുന്ന 14 ദിവസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം...
ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെച്ച് താലിബാൻ
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഞായറാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവച്ചു. പാക്കിസ്ഥാനിലെ ട്രാൻസിറ്റ് റൂട്ടുകളിലൂടെയുള്ള ചരക്ക് നീക്കം താലിബാൻ നിർത്തിവച്ചിരിക്കുകയാണെന്നും അതുവഴി കയറ്റുമതിയും...
അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ
തങ്ങളുടെ ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്ന ആവശ്യവുമായി അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
താലിബാൻ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ച...










































