അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും

കാബൂൾ: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ രാത്രി 8.30 ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. അടിയന്തര യാത്രക്കായി രണ്ട് വിമാനങ്ങള്‍ പറത്താന്‍ തയ്യാറായിരിക്കണമെന്ന്...

ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുന്നു

ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ സർവകലാശാല, 660 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയുടെ (SPPU) ഒരു കാമ്പസ്, സെപ്റ്റംബർ 5 ന് ക്ലാസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. "ഇതുവരെ, 50 -ലധികം വിദ്യാർത്ഥികൾ...

കാബൂൾ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ അമേരിക്ക ഏറ്റെടുക്കും

ആഫ്ഗാനിസ്ഥാനിൽ നിന്ന് എംബസ്സി ജീവനക്കാരെ തിരികെ കൊണ്ട് വരുന്നതിനായി 6,000 സൈനികരെ അവിടേക്ക് അയച്ച് യു എസ്. ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാനായി കാബൂൾ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ അമേരിക്ക ഏറ്റെടുക്കും. കൂടാതെ...

അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി പകരം താലിബാൻ പതാക സ്ഥാപിച്ചു

കാബൂള്‍ : താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു. അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി പകരം താലിബാൻ പതാക സ്ഥാപിച്ചു. ഇനി താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും. ഇന്നലെ...

വാക്സീൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചു; വാക്‌സിൻ വാങ്ങാൻ ചെലവഴിച്ചത് 29.29 കോടി

തിരുവനന്തപുരം: വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചെന്നും വാക്സീൻ കമ്പനികളിൽനിന്നു നേരിട്ട് വാക്സീൻ സംഭരിക്കുന്നതിനായി സംസ്ഥാന സർക്കാർ 29.29 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ....

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

മൈസൂരു: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. കാഞ്ചനയെന്ന 25കാരിയയെയാണ് 27കാരനായ ശ്രീനിവാസ് കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാനുള്ള ശ്രീനിവാസന്റെ താത്പര്യത്തെ നഴ്സായ കാഞ്ചന എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്....

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്, 20,089 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. ഇതുവരെ 2,94,57,951 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102...

അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി; അഷ്റഫ് ഗനിയുടെ രാജി ഉടന്‍

കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവെക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍. അഫ്ഗാന്‍ മുന്‍ ആഭ്യന്തരമന്ത്രി അലി അഹമ്മദ് ജലാലി ഇടക്കാല സര്‍ക്കാര്‍...

അബുദാബിയിൽ കോവിഡ് വ്യവസ്ഥകളിൽ മാറ്റം; പുതിയ വ്യവസ്ഥകളിങ്ങനെ…

അബുദാബി: വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ അബുദാബിയിൽ 12 ദിവസത്തിൽ നിന്ന്‌ 10 ദിവസമാക്കി. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. വിദേശത്തുനിന്ന്‌ വാക്സിനെടുത്ത...

ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് 4 ദിവസത്തിനുശേഷം; പരാതിയുമായി ബന്ധുക്കൾ

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം നാലു ദിവസത്തിനുശേഷമാണ് അറിയിച്ചതെന്ന് പരാതിയുമായി ബന്ധുക്കൾ. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്. തങ്കപ്പന്റെ ഭാര്യയും മകനും...