കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. പക്ഷിപ്പനി പതിരോധ...

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജി സമര്‍പ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കും. കേന്ദ്രമന്ത്രി സ്ഥാനം നല്‍കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുടെ...

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 12 ആയി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സിയിലാണ്. ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ്...

നൂറാം പിറന്നാൾ ജയിലിൽ ആഘോഷിക്കണം എന്ന ആഗ്രഹം സഫലീകരിച്ച് വയോധിക

പിറന്നാൾ ദിവസം പൂർത്തീകരിക്കാൻ നിരവധി ആഗ്രഹങ്ങൾ ലിസ്റ്റ് ചെയ്ത് വെച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജയിലിൽ കഴിയണമെന്ന് ആഗ്രഹിച്ചവരുണ്ടാകുമോ? അങ്ങനെയൊരു ആഗ്രഹമാണ് യുഎസിലെ ഒരു സ്ത്രീക്കുണ്ടായിരുന്നത്. തന്റെ നൂറാം ജന്മദിനം ജയിലിൽ കഴിയണം...

മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള തന്ത്രപരമായ നീക്കം കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ വഴികളും നോക്കുകയാണ്. മന്ത്രിമാരടക്കം 18 എംഎല്‍എ മാര്‍ എതിര്‍ സ്വരം ഉയര്‍ത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ്‌ നീക്കം....

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമം. ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ഫഹദ് ഫാസിലാണ് വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഗുഡ്...

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില 30% ഇടിഞ്ഞു; ഗൾഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവ്

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള "വില യുദ്ധ"ത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില 30% ഇടിഞ്ഞു. ഗൾഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; ഐസോലേഷന്‍ വാര്‍ഡിലുള്ളവര്‍ക്ക് സേ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സേ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന...

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ നോവൽ വൈറസ് മൂലമുണ്ടായ കോവിഡ് -19 പിടിക്കുന്ന ഭൂരിഭാഗം ആളുകളിലും അണുബാധയേറ്റ് ഏകദേശം അഞ്ച് ദിവസമാകുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടു...

കൊവിഡ് 19 നിരീക്ഷണത്തിനിടെ ആശുപത്രി അധികൃതര്‍ അറിയാതെ കടന്നു കളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു.

റാന്നി: കൊവിഡ് 19 നിരീക്ഷണത്തിനിടെ ആശുപത്രി അധികൃതര്‍ അറിയാതെ കടന്നു കളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നുമാണ് ഇയാളെ കാണാതായത്. രോഗികളുമായി അടുത്തിടപഴകിയവരുടെ...