gnn24x7

ഡബ്ലിനിൽ പൊതുഗതാഗത നിരക്കുകളിലെ ഇളവ് തുടരും

0
102
gnn24x7

ഡബ്ലിനിൽ ഉടനീളം 90 മിനിറ്റ് യാത്ര ചെയ്യാനുള്ള 2 യൂറോ ഫ്ലാറ്റ് ഫീസ് ഉൾപ്പെടെ 2022-ൽ അവതരിപ്പിച്ച ഡിസ്കൗണ്ട് ലീപ്പ് കാർഡ് നിരക്കുകൾ തുടരുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ) അറിയിച്ചു. ഡബ്ലിൻ ബസ്, ലുവാസ്, ഒട്ടുമിക്ക DART, കമ്മ്യൂട്ടർ റെയിൽ, ഗോ-അഹെഡ് സർവീസുകൾ എന്നിവയിൽ TFI €2 നിരക്ക് അനുവദിക്കുന്നുണ്ട്. ഇത് തങ്ങളുടെ സേവനങ്ങളിലുടനീളം യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായതായി NTA പറഞ്ഞു. മൊത്തത്തിൽ 80% നിരക്കുകളും മാറ്റമില്ലാതെ തുടരുന്നു.

‘ഡബ്ലിൻ സിറ്റി സോണിനുള്ളിൽ’ ഡബ്ലിൻ ബസ്, ഗോ-എഹെഡ് അയർലൻഡ്, ലുവാസ്, ഐറിഷ് റെയിൽ സർവീസുകൾ എന്നിവയിലേക്ക് പൂർണ്ണമായ പ്രവേശനം നൽകുന്ന ഒരു പുതിയ ഓൾ-മോഡ് ടിക്കറ്റും ഈ വർഷം അവതരിപ്പിക്കും. പ്രതിമാസം € 96 യൂറോ അല്ലെങ്കിൽ പ്രതിവർഷം € 960, അടച്ചാൽ ഈ ടിക്കറ്റ് പ്രയോജനപ്പെടുത്തുന്നവർക്ക് 38% ലാഭം നൽകും. സിറ്റി സോണിൽ യാത്ര ചെയ്യുന്നവർക്കുള്ള പ്രതിവാര ലീപ്പ് കാർഡ് പരിധി ഇപ്പോൾ പ്രതിവാര 32 യൂറോയെ അപേക്ഷിച്ച് €24 ആയി കുറയും.ഡബ്ലിൻ കമ്മ്യൂട്ടർ സോണിലെ പ്രതിവാര, പ്രതിമാസ ടിക്കറ്റുകൾ യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന നിരക്കിൽ സജ്ജീകരിക്കും, ഇത് പതിവായി യാത്ര ചെയ്യുന്നവരെ സഹായിക്കും.

Skerries, Balbriggan അല്ലെങ്കിൽ Greystones പോലെയുള്ള പ്രദേശങ്ങളിൽ, പ്രതിവാര ലീപ്പ് ടിക്കറ്റ് നിലവിലുള്ള നിരക്കായ 32 യൂറോയും അതിന്റെ പകുതിയും, യുവാക്കൾക്കും കുട്ടികൾക്കും €16 എന്ന നിരക്കും തുടരും. കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ് നഗരങ്ങളിലെ സ്റ്റാൻഡേർഡ് ബസ് നിരക്കിൽ 1.35 യൂറോയുടെ കിഴിവ് തുടരും. ഗാൽവേ ഉൾപ്പെടെ ഡബ്ലിനിനു പുറത്തുള്ള ചില നഗരങ്ങളിൽ, സിറ്റി ഡയറക്ട് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ പല യാത്രാ ബസ് റൂട്ടുകളും പ്രവർത്തിപ്പിക്കുന്നു. ഇത് 2.20 യൂറോ അല്ലെങ്കിൽ 2.70 യൂറോയുടെ ലീപ്പ് കാർഡുള്ളവർക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. അവിടെ TFI 90 പ്ലാൻ ഇല്ല.

2023-ലെ പ്രാഥമിക കണക്കുകൾ പ്രകാരം, പൊതുഗതാഗത ശൃംഖലയിലെ എക്കാലത്തെയും തിരക്കേറിയ വർഷമായി മാറി. പിഎസ്ഒ സേവനങ്ങളിലെ യാത്രക്കാരുടെ എണ്ണം 300 മില്യൺ കവിയുന്ന ആദ്യ വർഷമാണിത്.ഇന്ന് പ്രസിദ്ധീകരിച്ച 2024-ലെ നിരക്ക് പ്ലാനിൽ , മുൻവർഷത്തെ അപേക്ഷിച്ച് 2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ 24% വർധനയുണ്ടായെന്നും 2019 വർഷത്തേക്കാൾ 5% വർദ്ധനയുണ്ടായെന്നും NTA പറഞ്ഞു. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളിലും ലഭ്യമായിട്ടുള്ളതും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേകിച്ചും സഹായകരമാകുന്നതുമായ ഒരു സംവിധാനമായ ഡെബിറ്റ് കാർഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നതായി എൻടിഎ അറിയിച്ചു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ‘ഡബ്ലിൻ സിറ്റി സോൺ’, ഇപ്പോൾ സിറ്റി സെന്ററിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ ദൂരത്തേക്ക് വിപുലീകരിക്കും. ഇത് നിലവിലുള്ള 90 മിനിറ്റ് സോണുമായി ചേരുന്നു. ‘ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡ്’ പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) സേവനങ്ങളിൽ ഡബ്ലിൻ ബസ്, ബസ് ഐറിയൻ, ഇയർൻറോഡ് ഐറിയൻ, ലുവാസ്, ഗോ-എഹെഡ് അയർലൻഡ്, ടിഎഫ്‌ഐ ലോക്കൽ ലിങ്ക് എന്നിവ വഴി 308 ദശലക്ഷത്തിലധികം യാത്രാക്കാർക്ക് പ്രയോജനം ലഭിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7