ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്ക് പ്ലേ ഗ്രൗണ്ടിനു തീപിടുത്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. നേരത്തെ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് 400,000 യൂറോ ചെലവഴിച്ച് നന്നാക്കിയ കളിസ്ഥലമാണ് വീണ്ടും തകർന്നത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ഗാർഡിനർ സ്ട്രീറ്റിന്റെയും ഷോൺ മക്‌ഡെർമോട്ട് സ്ട്രീറ്റിന്റെയും ഇടയിലുള്ള ഡയമണ്ട് പാർക്ക് പ്ലേ ഗ്രൗണ്ടിൽ ഉണ്ടായ തീപിടുത്തത്തെക്കുറിച്ച് ഗാർഡ അന്വേഷണം നടത്തിവരികയാണ്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
കഴിഞ്ഞ വർഷം നവംബർ ആദ്യം ഒരു തീപിടുത്തം ഉണ്ടാകുകയും പാർക്കിന്റെ വേലിയുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നവീകരിച്ച കളിസ്ഥലവും പാർക്കും 2023 ൽ മുൻ ധനകാര്യ മന്ത്രി Paschal Donohoe തുറന്നുകൊടുത്തു. കളിസ്ഥലത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് പുറമേ, നിരവധി വേലി പാനലുകൾക്ക് നന്നാക്കാനാവാത്ത വിധം കേടുപാടുകൾ സംഭവിച്ചതായും ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ അവ നീക്കം ചെയ്യേണ്ടി വന്നതായും കൗൺസിൽ റിപ്പോർട്ട് പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































