gnn24x7

എണ്ണായിരത്തോളം ഉപഭോക്തൃ അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു; വ്യക്തിപരവും, സാമ്പത്തികവുമായ തട്ടിപ്പിനെതിരെ ഇലക്ട്രിക് അയർലണ്ട് മുന്നറിയിപ്പ് നൽകുന്നു

0
155
gnn24x7

ആയിരക്കണക്കിന് ഉപഭോക്തൃ അക്കൗണ്ടുകൾ വഴി സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്‌തുള്ള തട്ടിപ്പ് നടത്തുന്നതായി ഇലക്‌ട്രിക് അയർലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇലക്‌ട്രിക് അയർലണ്ടിനായി ഇടപാടുകള്‍ നടത്തുന്ന മൂന്നാം കക്ഷി കമ്പനിയിലെ ഒരു ജീവനക്കാരൻ ഏകദേശം 8,000 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്‌തതായി മനസ്സിലാക്കുന്നു. ഉപഭോക്താവിന്റെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയുയർന്നിട്ടുണ്ട്.

ആക്‌സസ് ചെയ്‌ത വിവരങ്ങളിൽ ഒരാളുടെ പേര്, ഫോൺ നമ്പർ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, IBAN എന്നിവ ഉൾപ്പെട്ടേക്കാം. An Garda Síochána, the Data Protection Commissioner ഇലക്ട്രിക് അയർലണ്ടിന്റെ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ 1.1 മില്യൺ ഉപഭോക്താക്കളിൽ ഒരു “ചെറിയ ഭാഗം” ആളുകളുടെ വിവരങ്ങൾ അനുചിതമായി ആക്‌സസ് ചെയ്‌തിരിക്കുന്നതായി അറിഞ്ഞിട്ടുണ്ടെന്ന് ഇലക്ട്രിക് അയർലണ്ടിന്റെ വക്താവ് പറഞ്ഞു.

പ്രശ്‌നത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിനും, സാമ്പത്തിക വഞ്ചനയുടെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തി, ബാധിക്കപ്പെടാൻ സാധ്യതയുള്ള എല്ലാ ഉപഭോക്താക്കൾക്കും കമ്പനി കത്തയച്ചിട്ടുണ്ട്. ഇലക്ട്രിക് അയർലണ്ടിൽ നിന്ന് കത്ത് ലഭിക്കാത്ത ഉപഭോക്താക്കൾ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ല. അറിയിപ്പ് ലഭിച്ച ഉപഭോക്താക്കളോട് അവരുടെ ബാങ്കുമായി ബന്ധപ്പെടാനും കമ്പനി നിർദ്ദേശിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7