gnn24x7

കൂടുതൽ വിഭാഗങ്ങളിൽ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് HSE മരവിപ്പിക്കുന്നു; കൺസൾട്ടന്റുമാർ, പരിശീലനത്തിലെ ഡോക്ടർമാർ, 2023 ബിരുദധാരികളായ നഴ്സുമാർ, മിഡ് വൈഫുമാർ ഒഴികെയുള്ളവരെ നിയമിക്കില്ല

0
645
gnn24x7

ചെലവ് കർശനമാക്കുന്നതിന്റെ ഭാഗമായി എച്ച്എസ്ഇയിലെ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ കൂടുതൽ ജീവനക്കാരിലേക്ക് വ്യാപിപ്പിക്കുന്നു. കൺസൾട്ടന്റുമാർ, പരിശീലനത്തിലുള്ള ഡോക്ടർമാർ, 2023 ബിരുദധാരികളായ നഴ്‌സുമാർ, മിഡ്‌വൈഫ്‌മാർ എന്നിവർ ഒഴികെയുള്ള എല്ലാ വിഭാഗം ജീവനക്കാരുടെയും റിക്രൂട്ട്‌മെന്റ് മരവിപ്പിക്കാനാണ് ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് തീരുമാനിച്ചിരിക്കുന്നത്.

ഈ വർഷം എച്ച്എസ്ഇ 1.4 ബില്യൺ യൂറോ കമ്മി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. കൂടാതെ 2024 ലെ ബജറ്റ് അപര്യാപ്തമാണെന്ന മിസ്റ്റർ ഗ്ലോസ്റ്ററിന്റെ വിമർശനത്തെ തുടർന്നാണ് ഇത്. Consultant appointments, graduate nurses and midwives, doctors in formal approved training programmes എന്നിവ ഒഴികെയുള്ള ഏതെങ്കിലും തസ്തികകളുടെ കാര്യത്തിൽ ഉടനടി ഓഫറുകളോ ബാധ്യതകളോ ഉണ്ടാകില്ല. ഏജൻസി ജീവനക്കാരുടെ എന്നാവും വർധിപ്പിക്കില്ല. മെമ്മോ അനുസരിച്ച്, വികലാംഗ സേവനങ്ങൾക്കായി പ്രത്യേക വിഹിതത്തിൽ ഇളവുകൾ ബാധകമാകും.

അടുത്ത വർഷം ബജറ്റ് കമ്മി കുറയ്ക്കുന്നതിന് ചെലവ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ എച്ച്എസ്ഇ നിർബന്ധിതരായാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ ആരോഗ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയതായി പുറത്തുവന്നിട്ടുണ്ട്. ഈ വർഷത്തെ ബജറ്റ് കമ്മി € 1.4 മുതൽ € 1.5 ബില്യൺ വരെ തുടരുമെന്ന് കഴിഞ്ഞ മാസം മിസ്റ്റർ ഗ്ലോസ്റ്റർ Oireachtas ഹെൽത്ത് കമ്മിറ്റിയോട് പറഞ്ഞു.ബജറ്റ് പരിമിതികളുണ്ടെങ്കിലും സേവനങ്ങൾ വെട്ടിക്കുറയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7