gnn24x7

“I’m scared for my future. You should be too..’ പരിസ്ഥിതി സംരക്ഷണം ‘കുട്ടിക്കളി’യാകണം: ശ്രദ്ധ നേടി Hannah Jaison എഴുതിയ ലേഖനം

0
1178
gnn24x7

“ഈ ഭൂമിയിൽ എന്റെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഭയപ്പെടുന്നു; നിങ്ങളും അങ്ങനെയാകുക തന്നെ വേണം..” വിദ്യാർത്ഥിയായ Hannah ഇത് പറയുന്നത് അവൾക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടിയാണ്. ഈ ഭൂമിയിൽ പിറവികൊള്ളുന്ന ഓരോ ജീവന്റെയും നിലനിൽപ്പിന് വേണ്ടിയാണ്.. ഐറിഷ് ഇൻഡിപെൻഡന്റ് പത്രത്തിൽ Hannah എഴുതിയ “I’m in Transition Year and I am scared about my future – you should be too” എന്ന ലേഖനമാണ് പരിസ്ഥിതി പ്രവർത്തകരുടെയും ജനങ്ങൾക്കുമിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്.

പ്രാഥമിക തലം മുതൽ പ്രകൃതി സംരക്ഷണം എങ്ങനെ പ്രാവർത്തികമാക്കാം എന്ന നിർദ്ദേശങ്ങൾ Hannah പങ്കുവയ്ക്കുന്നു. പ്രകൃതി സംരക്ഷണം കാലങ്ങളായി കെട്ട് മറന്ന നമുക്ക് ഒരുപക്ഷെ ഇതൊരു പുതുമ ആകില്ല. പക്ഷെ ഈ കൊച്ചു മിടുക്കി മുന്നോട്ട് വയ്ക്കുന്നതാകട്ടെ നമുക്ക് പിന്തുടരാൻ കഴിയുന്ന മാർഗങ്ങളാണ്. പ്രകൃതിയിലെ ഒരോ വ്യതിയാനവും മനുഷ്യന്റെ പ്രവർത്തനങ്ങളുടെ അനന്തരഫലമാണ്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അതിജീവനത്തിനായുള്ള അതേ പോരാട്ടം മനുഷ്യവർഗ്ഗം ഉടൻ നേരിടേണ്ടി വരും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളും അതിനെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളും കുട്ടികളിൽ നിന്നുതന്നെ ആരംഭിക്കണമെന്ന് Hannah പറയുന്നു.

ഭൂമിയുടെ സന്തുലിത നിയന്ത്രണം തിരിച്ചുപിടിക്കാൻ ആവശ്യമായ വൈദഗ്ധ്യവും അറിവും നൂതന ആശയങ്ങളും ഉൾക്കൊള്ളുന്ന ഒരു തലമുറയെ സൃഷ്ടിക്കണമെങ്കിൽ, പരിസ്ഥിതി വിദ്യാഭ്യാസം ഒരാളുടെ ജീവിതത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ തുടങ്ങണമെന്നും നിർദേശിക്കുന്നു. ലൈറ്റുകൾ അണയ്ക്കുക, വൈദ്യുതോപകരണങ്ങൾ അൺപ്ലഗ് ചെയ്യുക, സജീവമായ റീസൈക്ലർ ആകുക തുടങ്ങിയ ചെറിയ കാര്യങ്ങളെക്കുറിച്ച് പ്രൈമറി സ്കൂൾ കുട്ടികൾ പോലും ചിന്തിക്കേണ്ടതുണ്ട്.

ഗ്ലോബൽ എമിഷന്റെ 60 ശതമാനത്തിലധികവും ഭക്ഷ്യ ഉൽപ്പാദന മേഖലയിലാണ്. ഭക്ഷ്ണം പാഴാക്കാത്തിരിക്കാൻ ഏറെ ശ്രദ്ധിക്കരുണ്ടതും കുട്ടികൾ തന്നെയാണ്. അനാവശ്യമായി ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതും അവ കഴിക്കാതെ പാഴാക്കുന്നതും ഒഴിവാക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടതും വളരെ ആവശ്യമാണ്‌.

കലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കാൻ ശ്രമിക്കുന്നത് ദീർഘകാല പ്രതിബദ്ധതയാണ്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസം പ്രധാനമാണ്, ഒപ്പം അധികാരികളുടെ ഇടപെടലും ആവശ്യാണെന്നും Hannah പറയുന്നു.

അയർലണ്ടിൽ നഴ്സുമാരായ ജൂലി- ജെയ്‌സൺ ദമ്പതികളുടെ മകളാണ് Hannah. Coláiste Chraobh Abhann, Kilcoole ട്രാൻസിഷൻ ഇയർ വിദ്യാർഥിയാണ് Hannah Jaison. വിക്ലോയിലെ ആദ്യ Youth Climate Change Conference-‘Our Climate, Our Future’ ന്റെ സംഘാടക സമിതി അംഗം കൂടിയാണ് Hannah. സഹോദരി നോറ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7