gnn24x7

“ഇളയ നിലാ പൊഴികിറതേ… ഇദയം വരൈ നനയ് കിറതേ..” തലമുറകളുടെ ഹൃദയം നിറച്ച് ഡബ്ലിനിൽ ഇളയരാജയുടെ സംഗീതവിരുന്ന്

0
125
gnn24x7

സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ “MAESTRO ILAIYARAAJA LIVE IN CONCERT” അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം. ഇളയരാജയുടെ സംഗീതജീവിതത്തിന്റെ അൻപത് വർഷം ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായിരുന്നു ഡബ്ലിനിൽ നടന്ന സംഗീത നിശ. ജൂൺ 26-ന് ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയെ ആയിരക്കണക്കിന് ആരാധകർ പങ്കെടുത്തു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

പ്രമുഖ ഗായകരുടെ വമ്പൻ നിര തന്നെയാണ് ഡബ്ലിനിൽ അണിനിരന്നത്. ഗംഗൈ അമരൻ, എസ്.പി. ചരണ്‍, മധു ബാലകൃഷ്ണൻ, ഹരിചരൺ, ശ്വേത മോഹൻ, യുഗേന്ദ്രൻ, മുഖേഷ് മുഹമ്മദ്, വിഭാവരി ആനന്ദ്, അനന്യ കുട്ലി, ശരത് സന്തോഷ്, ഷെൻബകരാജ്, ജിതിൻ രാജ്, പ്രിയ, അനിത, സുചിത്ര, ശ്രീഷ, വാസുദേവൻ തുടങ്ങിയ പ്രശസ്ത ഗായകർ പരിപാടിയിൽ പങ്കെടുത്തു. ഡബ്ലിനിലെ ഈ വമ്പൻ വിജയത്തിന് ശേഷം ഇളയരാജയുടെ ഗോൾഡൻ ജൂബിലി വേൾഡ് ടൂർ യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും വിവിധ വേദികളിലേക്ക് തുടരുകയാണ്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7