ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ €2 ‘യൂണിയൻ ഹാൻഡ്ലിങ് ഫീസ്’ ബാധകമാകും. Revenue ആണ് പുതിയ നിരക്ക് സ്ഥിരീകരിച്ചത്. ഈ പുതിയ ഫീസ് ഈ വർഷം ജൂലൈ 1 മുതൽ നിലവിലുള്ള ഓരോ വ്യത്യസ്ത ഇനത്തിനും €3 കസ്റ്റംസ് ഡ്യൂട്ടി എന്ന നിരക്കിന് പുറമേയാണ്. അതോടെ നോൺ-EU രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ചില ഇനങ്ങളുടെ അധിക ചെലവ് വർധിക്കും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഒരു പാഴ്സലിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങളാണ് ഉള്ളതെങ്കിൽ ഓരോ ‘distinct item’-നും ഫീസ് കണക്കാക്കും. ഉദാഹരണത്തിന്, ഒരു പാഴ്സലിൽ വ്യത്യസ്ത തരത്തിലുള്ള മൂന്ന് ഉൽപ്പന്നങ്ങളുണ്ടെങ്കിൽ നിലവിലെ €3 കസ്റ്റംസ് ഡ്യൂട്ടിക്ക് പുറമേ പുതിയ €2 ഹാൻഡ്ലിങ് ഫീസും ഓരോ ഇനത്തിനും ബാധകമാകും. പുതിയ ഫീസ് യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് പരിഷ്കരണത്തിന്റെ ഭാഗമാണ്. നോൺ-EU രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്ന വലിയ തോതിലുള്ള ചെറിയ പാഴ്സലുകളുടെ കസ്റ്റംസ് നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവുകൾ ഉൾക്കൊള്ളുകയാണ് ഫീസിന്റെ ലക്ഷ്യം.

ഓൺലൈൻ ഷോപ്പിങ് സമയത്ത് തന്നെ ചില വെബ്സൈറ്റുകൾ ഈ ചാർജുകൾ ഈടാക്കാൻ സാധ്യതയുണ്ട്. അങ്ങനെ മുൻകൂട്ടി ഈടാക്കിയിട്ടില്ലെങ്കിൽ, ഡെലിവറി കമ്പനികൾക്ക് ഉപഭോക്താവിൽ നിന്ന് ബന്ധപ്പെട്ട തുക ഈടാക്കേണ്ടിവരാം. ഇതിന് പുറമെ ചില ഡെലിവറി കമ്പനികൾ സ്വന്തം അഡ്മിനിസ്ട്രേഷൻ ഫീസും ഈടാക്കിയേക്കാം. Amazon, Temu, Shein തുടങ്ങിയ നോൺ-EU വിതരണ ശൃംഖലകളിൽ നിന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് പുതിയ മാറ്റം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഒരു വെബ്സൈറ്റിന്
.ie വിലാസമുണ്ടെന്നത് മാത്രം ഉൽപ്പന്നം EU-ൽ നിന്നാണ് അയയ്ക്കുന്നതെന്ന് ഉറപ്പാക്കുന്നില്ലെന്നും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുണ്ട്. ജൂലൈ മുതൽ നിലവിലുള്ള €3 കസ്റ്റംസ് ഡ്യൂട്ടിയും നവംബർ മുതൽ വരുന്ന €2 ഹാൻഡ്ലിങ് ഫീസും ചേർന്ന്, നോൺ-EU ഓൺലൈൻ ഷോപ്പിങ്ങിന്റെ അന്തിമ വിലയിൽ കൂടുതൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































