gnn24x7

ഡബ്ലിനിലെ സൈനിക ആശുപത്രിക്ക് നേരെപെട്രോള്‍ ബോംബ് എറിഞ്ഞ് അക്രമം

0
269
gnn24x7

ഡബ്ലിന്‍: ഡബ്ലിനിലെ കുപ്രസിദ്ധമായ പ്രാദേശിക മയക്കുമരുന്ന് ഗുണ്ടകള്‍ നഗരത്തിലെ സൈനിക ആശുപത്രിക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടത്തി. കുറ്റവാളികളെ ഈയിടെ പോലിസ് മറ്റൊരു റെയ്ഡില്‍ പിടികൂടിയതിന്റെ പകരംവിട്ടലായി ഇതിനെ കണക്കാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഐറിഷ് പ്രതിരോധ സേനയിലെ അംഗങ്ങളെ ചികിത്സിക്കുന്ന സെന്റ് ബ്രിസിന്‍സ് മിലിട്ടറി ഹോസ്പിറ്റലിലാണ് അക്രമണം നടന്നത്. കഴിഞ്ഞ അവസാനത്തെ ആഴ്ച നടന്ന നടന്ന ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഭാഗമായി ഇതിനെ കാണാമെന്ന് ഗര്‍ഡായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സ്റ്റോണിബാറ്ററിലെ ആര്‍ബര്‍ ഹില്ലിലെ മോണ്ട്‌പെലിയര്‍ ഗാര്‍ഡനിലെ ആശുപത്രിക്ക് നേരെയും ഗാര്‍ഡ്‌സ് ഹട്ടിന് നേരെയുമായാണ് നിര്‍ത്താതെയുള്ള പെട്രോള്‍ ബോംബാക്രമണം നടന്നത്. ജനങ്ങളെയും ആശുപത്രി നിവാസികളിലും വലിയ ഭീതി സാഹചര്യം ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ഓ’ഡെവാനി ഗാര്‍ഡന്‍സ് സംഘത്തില്‍പ്പെട്ടവരുടെ മയക്കുമരുന്ന് ഗാര്‍ഡായ് പിടിച്ചെടുത്തതിന് ശേഷമാണ് മോഷ്ടാക്കള്‍ പ്രതികാര ആക്രമണം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.

സൈനികര്‍ ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടാവുമ്പോഴാണ് അക്രമണം നടന്നത്. മൂന്നു വ്യത്യസ്ഥ രീതിയില്‍ വിവിധ സമയങ്ങളിലായാണ് അക്രമണം നടന്നത്. അക്രമണത്തിന്റെ ഭാഗമായി അവര്‍ യഥേഷ്ടം പെട്രോള്‍ ബോംബുകള്‍ ആശുപത്രിക്ക് നേരെ എറിഞ്ഞു. ആശുപത്രിയുടെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് ലക്ഷ്യം വച്ചായിരുന്നു അവര്‍ ബോംബ് എറിഞ്ഞതെങ്കിലും പലതും ഉദ്ദേശിച്ചത്ര ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ചിലതൊക്കെ അലക്ഷ്യമായി പൊട്ടിപോവുകയാണ് ഉണ്ടായത്. അതുകൊണ്ട് വലിയ ദുരന്തങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിന് സാക്ഷിയായ ദൃക്‌സാക്ഷി പറയുന്നത് മൂന്നുതവണയായി ബ്രിസിന്‍ ആശുപത്രിയില്‍ നിന്നും വെടിയുതിര്‍ത്തത്തിന്റെ ശബ്ദം കേട്ടു എന്നാണ്. ഒ ഡെവാനി ഗാര്‍ഡനിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘത്തിന്റെ പ്രതികാര പകരം വിട്ടലാണ് ഇതെന്ന് പിന്നീട് മനസ്സിലായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here