gnn24x7

പത്ത് വർഷം പഴക്കമുള്ള ടാക്സികൾ മാറ്റിസ്ഥാപിക്കണം; 5000ലധികം ഡ്രൈവർമാർക്ക് ജോലി നഷ്ടമാകും..

0
236
gnn24x7

ടാക്സി ഡ്രൈവർമാർക്കായി നടപ്പിലാക്കുന്ന “10 year rule” നിലവിൽ വരുന്നു. നിയമപ്രകാരം ടാക്സി വാഹനങ്ങൾക്ക് പത്ത് വർഷം പഴക്കമുണ്ടെങ്കിൽ അവ മാറ്റിസ്ഥാപിക്കണം. അടുത്ത വർഷത്തിൽ ഏകദേശം 4,000 ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനം മികച്ച അവസ്ഥയിലാണെങ്കിലും മാറ്റിസ്ഥാപിക്കേണ്ടി വരും.

തൊഴിൽ നഷ്ടവും പലായനവും തടയുന്നതിനായിട്ടുള്ള ഭേദഗതികൾ നിയമത്തിൽ കൊണ്ട് വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. ടാക്‌സി ഡ്രൈവർ പ്രതിനിധി ഗ്രൂപ്പുകളുമായി ചർച്ച നടത്താൻ ഗതാഗത മന്ത്രി ഇമോൺ റയാനോടും എൻടിഎയോടും Sinn Fein TD Darren O’Rourke ആവശ്യപ്പെട്ടു. സർക്കാരിന്റെ പിന്തുണയില്ലാത്തതിനാൽ 5,000-ത്തിലധികം ഡ്രൈവർമാർ വ്യവസായത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് ടാക്സി പ്രതിനിധികളിൽ നിന്ന് ശക്തമായ മുന്നറിയിപ്പ് ഉള്ളതായും, രാജ്യത്തുടനീളം ടാക്സികളുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടാക്സികളുടെ അഭാവം ഹോസ്പിറ്റാലിറ്റി, ഇവന്റ്, നൈറ്റ് ലൈഫ് മേഖലകലെ വലിയ തോതിൽ ബാധിക്കും എന്നതുകൊണ്ട് ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. പത്ത് വർഷം എന്ന സമയപരിധി നീട്ടാൻ മന്ത്രിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ആയിരക്കണക്കിന് ഡ്രൈവർമാരെ വെട്ടിലാക്കുന്ന റൈഡ്-ഷെയറിംഗ് ആപ്പുകളുടെ ഫൈൻ ഗേലിന്റെ പ്രമോഷൻ അവരുടെ ഗുരുതരമായ ആശങ്കകൾ വർദ്ധിപ്പിച്ചു. ടാക്‌സി മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണം, കൂടുതൽ ആളുകൾക്ക് ഇത് ലാഭകരമായ തൊഴിൽ മേഖലയാക്കാൻ പ്രവർത്തിക്കേണ്ടതും ആവശ്യമാണ്‌.

വാഹനം പൂർണമായ അവസ്ഥയിലാണെങ്കിൽപ്പോലും നിയമം അനുസരിച്ച് വാഹനം മാറ്റിസ്ഥാപിക്കണം. പാൻഡെമിക്കിന് ശേഷം ഉപയോഗിച്ച കാറുകളുടെ വിലയിലെ വൻ കുതിച്ചുചാട്ടമാണുള്ളത്. അതുപോലെ, വിതരണ ശൃംഖലയുടെ പരിമിതികൾ കാരണം, ഗ്രാന്റ് പിന്തുണ ഉണ്ടായിരുന്നിട്ടും ഡ്രൈവർമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും തടസങ്ങളുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here