gnn24x7

ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്താൻ ട്രാഫിക് ക്യാമറകൾ സ്ഥാപിക്കും

0
639
gnn24x7

മൊബൈൽ ഫോണുകളുടെ ഉപയോഗം കണ്ടെത്തുന്നതിന് ട്രാഫിക് ക്യാമറകൾ സ്ഥാപിക്കുമെന്നും, ഓട്ടോമാറ്റിക് പിഴ ഈടാക്കുമെന്നും നീതിന്യായ മന്ത്രി മക്കെൻ്റീ പറഞ്ഞു. നിയമ ലംഘനം പിടിക്കപ്പെടുന്നവർക്കെതിരെ പ്രത്യേക നടപടിയുണ്ടാകുമെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുമായുള്ള ചർച്ചയ്ക്കു ശേഷം മന്ത്രി അറിയിച്ചു. റെഡ് ലൈറ്റുകൾ അവഗണിച്ച് ബസ് പാതകളിൽ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി ആദ്യം ഡബ്ലിനിലും പിന്നീട് രാജ്യവ്യാപകമായും ക്യാമറകൾ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഇമോൺ റയാൻ കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് മക്കെൻ്റീയുടെ പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.

നിരവധി കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വർധിപ്പിക്കുന്നതിന് കാബിനറ്റ് അംഗീകാരം നേടിയപ്പോൾ മിസ് മക്എൻ്റി അറിയിച്ചു മ ഡബ്ലിൻ, വാട്ടർഫോർഡ്, ലിമെറിക്ക് എന്നിവിടങ്ങളിലെ 600 ഗാർഡായികൾക്ക് ഈ വേനൽക്കാലത്ത് ബോഡിക്യാമുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. പിന്നീട് രാജ്യവ്യാപകമായി വിതരണം നടത്തും. വേനൽക്കാലത്ത് ഒരു ബിൽ ഓഫ് ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.എന്നാൽ അത് എപ്പോൾ പാസാക്കുമെന്നതിന് സമയപരിധി നൽകിയിട്ടില്ല.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7