യോഗ്യതയില്ലാത്ത ബിൽഡർമാർ വീട്ടുടമകളെ ബിൽ അടയ്ക്കുന്നതിലേയ്ക്ക് നയിക്കുന്നു

0
69

വീടുകൾ നവീകരിക്കുക എന്നത് ചിലരുടെയെങ്കിലും ഒരു സ്വപ്നം തന്നെ ആയിരിക്കാം. എന്തെല്ലാം മാറ്റം വരുത്തണമെന്നും എത്രത്തോളം അതിനായി ചിലവഴിക്കണമെന്നും കണക്കുകൂട്ടി മനസ്സിൽ കൊണ്ട് നടക്കുന്നവയും അക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ കൺസ്ട്രക്ഷൻ മേഖലയിലെ പിഴവുമൂലം വീടിന്റെ തിളക്കവും കയ്യിലെ പണവും നഷ്ടപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Co Meathലെ വീട്ടിലെ അടുക്കളയുടെ നവീകരണത്തിന് ശേഷം അഭിമാനത്തോടെ തിളങ്ങണമെന്നാണ് Olivia Hughesന്റെ ആഗ്രഹം. പക്ഷേ, വീട്ടിലേക്കുള്ള സ്വപ്ന നവീകരണം പൂർത്തീകരിച്ചത് പ്രൈമറി സ്കൂൾ അധ്യാപികയായ അവരെ ഒരു വലിയ ബില്ലും ഒരു വർഷത്തോളം നീണ്ട സമ്മർദ്ദവും വഹിക്കാൻ ഇടയാക്കി. വീടിനെക്കുറിച്ച് താൻ എന്താണോ ചിന്തിച്ചിരുന്നത് അതെല്ലാം തലകീഴായി മറിഞ്ഞു കഴിഞ്ഞു എന്നാണ് അവർ പ്രൈം ടൈമിനോട് പറഞ്ഞത്. “ആളുകൾ കടന്നു വരുമ്പോൾ ഇത് എന്റെ വീട് മനോഹരമാണെന്ന് പറയുമെങ്കിലും ആദ്യത്തെ ആ വാക്കിനു ശേഷം “പക്ഷേ” എന്ന വാക്ക് സ്ഥാനം പിടിക്കുന്നുണ്ട്. തിളക്കം നഷ്ടപ്പെട്ടു എന്നത് തന്നെയാണ് അതിനു കാരണം എന്നാണ് Oliviaയുടെ പരാതി. Olivia എസ്പി കൺസ്ട്രക്ഷനെ ഓൺലൈനിൽ കണ്ടെത്തുകയും അതിന്റെ ഉടമയായ Mecislavs Puckaയെ 2020ൽ നേരിൽ കാണുകയും ചെയ്തു. ഒറ്റമുറി വിപുലീകരണത്തിനായി €30,000 ചിലവുവരുമെന്ന് Oliviaയ്ക്ക് Mr Pucka വിവരം നൽകിയിരുന്നു. ആദ്യത്തെ ലോക്ക്ഡൗൺ മാറിയതിന് ശേഷം വീടിന്റെ നവീകരണ ജോലികൾ ആരംഭിച്ചു. എല്ലാം നന്നായി പോകുന്നുവെന്ന് Olivia കരുതി. ചുവരുകൾ ഉയരാനും മേൽക്കൂര അതിനൊപ്പം മുന്നോട്ട് പോകാനും തുടങ്ങി.

മേൽക്കൂര പൂർത്തിയായ ഉടൻ തന്നെ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. മേൽക്കൂര എല്ലായിടത്തും ചോർന്നൊലിക്കുന്നു എന്നാണ് Olivia പ്രൈമിനോട് വെളിപ്പെടുത്തിയത്. ഇലക്ട്രീഷ്യനായ Oliviaയുടെ സഹോദരൻ നിർമ്മാണത്തെ സൂക്ഷ്മമായി പരിശോധിക്കുകയും ജോലികൾ കൃത്യമായി വിഡിയോയിൽ പകർത്തുകയും ചെയ്തു. എസ്പി കൺസ്ട്രക്ഷൻറെ ഗുരുതരമായ വീഴ്ചകൾ വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്സ് അയർലണ്ടിലെ ചാർട്ടേഡ് ബിൽഡിംഗ് സർവേയർ Kevin Hollingsworthന് പ്രൈം ടൈം ഈ ദൃശ്യങ്ങൾ കാണിച്ചു. കെട്ടിടനിർമ്മാണ ചട്ടങ്ങൾ പാലിക്കാത്തതിന്റെ വ്യക്തമായ തെളിവായി അദ്ദേഹം ആ ദൃശ്യങ്ങളെ വിശേഷിപ്പിച്ചു.

മുങ്ങുന്ന കുളിമുറിയുടെ തറയും വിള്ളലുകളുള്ള മതിലുകളും സ്റ്റീൽ ശരിയായി ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന് സൂചിപ്പിക്കുന്നു, അതിനാൽ തറ നേരിട്ട് സ്റ്റീലിലേക്ക് വഹിക്കുന്നു. അതിനാൽ നിലയത്തിന്റെ ഭാരം താഴേക്ക് നീങ്ങുകയും കുളിമുറിയിൽ വിള്ളലിന് കാരണമാവുകയും ചെയ്തു എന്നും വളരെ വ്യക്തമല്ലാത്ത പൊരുത്തക്കേടുകൾ ഉള്ളതിനാൽ, മുഴുവൻ നിർമാണത്തിലും പൊരുത്തക്കേടുകൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും Hollingsworth പ്രൈം ടൈമിനോട് പറഞ്ഞു. ഈർപ്പം തടയാൻ തറയുടെ അടിയിൽ €30 ചെലവാകുന്ന പ്ലാസ്റ്റിക് ഷീറ്റ് അവർ ഇട്ടിരുന്നില്ലെന്നും Hollingsworth പറഞ്ഞ അതെ നിഗമനത്തിലാണ് എത്തിയതെന്നും Oliviaയും വ്യക്തമാക്കി.

മൂന്ന് ചുവരുകൾക്കും ഒരു ചെറിയ ജാലകത്തിനും അതോടൊപ്പം ഒരു വർഷത്തെ ബുദ്ധിമുട്ടിനും €30,000 ഒളിവിയയ്ക്ക് നൽകേണ്ടിവന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ നൽകേണ്ട അധിക പണം തിരികെ നൽകാൻ അവർ എസ്പി കൺസ്ട്രക്ഷനെ പിന്തുടർന്നു. അതെ തുടർന്ന് നിരവധി മാസങ്ങൾക്ക് ശേഷം, Mecislavs Pucka അവർക്ക് €10,000 തിരികെ നൽകി.

സമാനമായ കാലയളവിൽ Navanന് സമീപത്ത് നഴ്സ് മാനേജർ എൽദോ ഏലിയാസിനും ഇതേ കമ്പനിയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹവും എസ്പി കൺസ്ട്രക്ഷനെ ഓൺലൈനിയിലൂടെയാണ് കണ്ടെത്തിയത്. രണ്ട് മുറികളുള്ള വിപുലീകരണത്തിനായി €30,000ത്തിൽ അധികം നൽകി. പക്ഷേ, അദ്ദേഹവും അവരുടെ ജോലിയിൽ പ്രശ്നങ്ങൾ നേരിട്ടു. ഒരു ഔട്ട്ഡോർ സോക്കറ്റ് സ്ഥാപിക്കാൻ ഏലിയാസ് ഇലക്ട്രീഷ്യനെ ഏർപ്പെടുത്തിയപ്പോൾ വിപുലീകരണത്തിന്റെ വയറിംഗിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് ആ ഇലട്രീഷൻ ചൂണ്ടിക്കാട്ടി. എല്ലാ പുതിയ ഇലക്ട്രിക്കുകളും original cooker circuitൽ നിന്നാണ് വരുന്നതെന്നും ഈ അമിതഭാരം അപകടത്തിലാക്കുന്നുവെന്നും അയാൾ വ്യക്തമാക്കി. അതായത് നാലോ അഞ്ചോ വീട്ടുപകരണങ്ങൾ ഒരുമിച്ച് ഉപയോഗിക്കുകയാണെങ്കിൽ തീപിടിത്തമുണ്ടാകും. രജിസ്റ്റർ ചെയ്ത ഈ ഇലക്ട്രീഷ്യൻ തന്റെ 23 വർഷത്തെ കരിയറിൽ കണ്ട ഏറ്റവും മോശം ഇൻസ്റ്റാളേഷനാണ് ഏലീയാസിന്റെ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് രേഖാമൂലമുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിൽ.

സംരക്ഷനാടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള വയറിംഗ് നിയന്ത്രണങ്ങളിലെ സുരക്ഷാ വ്യവസ്ഥകൾ ഏലീയാസിന്റെ വീട്ടിൽ പ്രാവർത്തികമാക്കിയിട്ടില്ലെന്ന് Hollingsworth പ്രൈം ടൈമിനോട് പറഞ്ഞു.

വിപുലീകരണത്തിണ് ശേഷം ഉണ്ടായ പൈപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏലിയാസ് മറ്റൊരു പ്ലംബറിനും പണം നൽകി. റേഡിയേറ്ററുകൾ ചോരുന്നുവെന്നും യൂട്ടിലിറ്റി റൂമിൽ ചൂടുവെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കണ്ടെത്തി. €2,000യിൽ അവാർഡ് പരിമിതപ്പെടുത്തിയിരിക്കുന്ന ചെറുകിട ക്ലെയിംസ് കോടതിയിൽ എസ്പി നിർമ്മാണത്തിനെതിരെ അദ്ദേഹം വിജയകരമായി ഒരു വിധി തേടി. ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ 10,000 പൗണ്ട് അധികമായി ചിലവഴിച്ചതായി ഏലിയാസ് കണക്കാക്കുന്നു. ഇന്ന് വൈകുന്നേരം ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, കൂടുതൽ തിരിച്ചടവ് നൽകാമെന്ന വാഗ്ദാനവുമായി Mr Pucka ഏലിയാസിന് €2,000 കൈമാറി.

ഒലിവിയയും എൽദോയും ഒപ്പിട്ട എസ്പി കൺസ്ട്രക്ഷന്റെ കരാറിൽ ആർക്കിടെക്റ്റ് Ronan Rose Robertsന്റെ പേര് ഉണ്ടായിരുന്നു. കരാറുകാരനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിൽഡറുമായി തങ്ങൾക്ക് പ്രശ്നമുണ്ടെന്നും തന്റെ പേര് ഡോക്യുമെന്റേഷനിൽ ഉണ്ടെന്നും പറഞ്ഞ ഒരാൾ കഴിഞ്ഞ ജൂലൈയിൽ തന്നെ ബന്ധപ്പെട്ടുവെന്നും Ronan Rose Roberts പ്രൈം ടൈമിനോട് പറഞ്ഞു. ഈ നിർമ്മാതാവ് ആരാണെന്ന് എനിക്കറിയില്ലാത്തതിനാൽ തന്റെ പേര് അവിടെ ഉണ്ടാകരുത് എന്ന് പറഞ്ഞുവെന്നും എസ്പി കൺസ്ട്രക്ഷൻ അല്ലെങ്കിൽ Mecislavs Puckaയുമായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെട്ടിടനിർമ്മാണത്തിലെ ഗുരുതരമായ പിഴവുകൾ ഒരു വാസ്തുശില്പി കണ്ടെത്തിയതിനെ തുടർന്ന് എസ്പി കൺസ്ട്രക്ഷൻ നിർമ്മിച്ച ഒരു വിപുലീകരണം പൊളിച്ചുമാറ്റി പുനർനിർമ്മിച്ച Clonsillaയിലെ ഒരു വീടിന്റെ ഉടമകളുമായി പ്രൈം ടൈം സംസാരിച്ചു. ഉടമയ്ക്ക് ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല. അതിനായുള്ള നിയമനടപടികളും ആരംഭിച്ചു.

പ്രൈം ടൈം Mecislavs Puckaയ്ക്കും എസ്പി കൺസ്ട്രക്ഷനും ചോദ്യങ്ങളുടെ വിശദമായ പട്ടിക അയച്ചെങ്കിലും രേഖാമൂലമുള്ള മറുപടി ലഭിച്ചില്ല. ചില ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ “എന്റെ മാത്രം കുറ്റമല്ല” എന്ന് ഒരു ഫോൺ സംഭാഷണത്തിനിടെ Mecislavs Pucka പ്രൈം ടൈമിനോട് പ്രതികരിച്ചു. തുടർന്നുള്ള ഫോൺ കോളിൽ, ബിൽഡുകളിൽ ചില “തെറ്റുകൾ” സംഭവിച്ചിട്ടുണ്ടെങ്കിലും ആരോപണങ്ങൾ “ശരിയല്ല” എന്നും പ്രതികരിച്ചു. താൻ വാസ്തവത്തിൽ Mecislavs Pucka അല്ലെന്നും താൻ മറ്റൊരാളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്പി കൺസ്ട്രക്ഷൻ ഇനി ബിസിനസ്സിലല്ലെന്നും പ്രൈം ടൈം ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കപ്പെടാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസന്തുഷ്ടരായ ഉപഭോക്താക്കൾ ഉണ്ടായിരുന്നിട്ടും, അവരുടെ ആശങ്കകൾ അറിയിക്കാൻ ബിൽഡർമാരുടെ നിയമാനുസൃതമായ രജിസ്റ്റർ ഇല്ല. കൂടാതെ Mecislavs Pucka വ്യാപാരം തുടരുകയും ഒരു ബിൽഡർ ആയി പ്രവർത്തിക്കുകയും ചെയ്യുന്നത് തടയാൻ നിലവിൽ സംവിധാനങ്ങളുമില്ല. കൺസ്ട്രക്ഷൻ ഇൻഡസ്ട്രി രജിസ്റ്റർ ഓഫ് അയർലൻഡ് (സിഐആർഐ) എന്നറിയപ്പെടുന്ന ഒരു സന്നദ്ധ നിർമ്മാണ വ്യവസായ രജിസ്റ്റർ ഉണ്ട്. പക്ഷേ സർക്കാർ ആവർത്തിച്ച് നിർദേശങ്ങൾ നൽകിയിട്ടും, അത് ഇപ്പോഴും നിർബന്ധമല്ല.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബിൽഡിംഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റുകൾ ഉണ്ട്, എന്നാൽ ഒരു ചെറിയ ജോലി എപ്പോൾ തെറ്റായിപ്പോയെന്ന് അറിയാൻ അവർക്ക് ബുദ്ധിമുട്ടാണ്. കാരണം വിപുലീകരണങ്ങൾക്കും പുനരുദ്ധാരണത്തിനും വളരെ കുറച്ച് നിർബന്ധിത സർട്ടിഫിക്കേഷൻ സംവിധാനങ്ങളെ നിലവിലുള്ളു.

നവീകരണങ്ങളോ വിപുലീകരണങ്ങളോ പരിഗണിക്കുന്നവർക്ക് ആർക്കിടെക്റ്റ് Ronan Rose Robertsന്റെ ഉപദേശം കരാറുകാരെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തുക എന്നതാണ്. നിങ്ങൾ ഒരു ആർക്കിടെക്റ്റ് ഉപയോഗിക്കാൻ പോകുന്നില്ലെങ്കിൽ അല്ലെങ്കിൽ അത് സ്വയം ചെയ്യാൻ പോകുകയാണെങ്കിൽ, ബിൽഡറുടെ പരാമർശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക. ശേഷം അവർ ചെയ്ത രണ്ട് മൂന്ന് പൂർത്തിയായ പ്രോജക്റ്റുകളിലേക്ക് പോയി ആളുകളോട് സംസാരിക്കുക, എന്നിട്ട് ഇതാണ് നിങ്ങളുടെ ജോലി ചെയ്യാൻ പറ്റിയ വ്യക്തി എന്ന് നിങ്ങൾ സംതൃപ്തിയോടെ ഉറപ്പാക്കുക.

Sourse: RTE

LEAVE A REPLY

Please enter your comment!
Please enter your name here