കഴിഞ്ഞ പതിറ്റാണ്ടിലെ താര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി; മികച്ച ക്രിക്കറ്റ് താരവും ഏകദിന താരവും കോലി

0
37

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഐസിസിയുടെ ഏകദിന പുരുഷന്മാരുടെ കളിക്കാരനായി തിരഞ്ഞെടുത്തു. ടെസ്റ്റ്, ഏകദിന, ടി 20 ക്രിക്കറ്റിലെ ദശകത്തിലെ ടീമുകളെ ഞായറാഴ്ച ഐസിസി പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ഈ ദശകത്തിലെ ടെസ്റ്റ് ടീമിൽ ഇടംനേടിയ രണ്ട് ഇന്ത്യക്കാർ.

മികച്ച പുരുഷ ക്രിക്കറ്റ് താരം, മികച്ച പുരുഷ ഏകദിന താരം എന്നീ 2 പുരസ്കാരങ്ങളാണ് കോലിക്ക് ലഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അരങ്ങേറ്റം കുറിച്ചതിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരിൽ ഒരാളാണ്.

അതേസമയം ഓസീസ് വനിതാ താരം എലിസ് പെറിയ്ക്ക് മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച വനിതാ ഏകദിന ക്രിക്കറ്റർ, മികച്ച വനിതാ ടി-20 ക്രിക്കറ്റർ, മികച്ച വനിതാ ക്രിക്കറ്റർ എന്നീ പുരസ്കാരങ്ങളാണ് ഓസീസ് ഓൾറൗണ്ടർക്ക് ലഭിച്ചത്.

അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പുരുഷ ടി-20 താരമായി തെരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനും, സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിക്കും ലഭിച്ചു. 2011 നോട്ടിംഗ്‌ഹാം ടെസ്റ്റിനിടെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഇയാൻ ബെല്ലിനെ തിരികെ വിളിച്ചതിനാണ് പുരസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here