ഹോബാര്‍ട്ട്: ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ കിരീടനേട്ടവുമായി സാനിയയുടെ മടങ്ങിവരവ്. അമ്മയായതിന് ശേഷം കുറച്ച് നാളായി കായികലോകത്ത് നിന്നും വിട്ടുനിന്ന സാനിയ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.ടൂര്‍ണമെന്റില്‍ വനിത ഡബിള്‍സിലാണ് സാനിയ വിജയകിരീടം ചൂടിയത്.
സാനിയ മിര്‍സയും ഉക്രൈന്‍ താരം നാദിയ കൊച്ചനേവും ചേര്‍ന്ന സഖ്യമാണ് ടൂര്‍ണമെന്റ് നേടിയത്.ചൈനയുടെ ഷാങ് ഷുയി-പെങ് ഷുയി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ നാദിയ സഖ്യം തോല്‍പിച്ചത്. 6-4 6-4 എന്ന സ്‌കോറിലായിരുന്നു ജയം.
അമ്മയായതിന് ശേഷം ആദ്യമായി പങ്കെടുക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ തന്നെ കീരീടം നേടിയത് ഒട്ടേറെ പേര്‍ക്ക് പ്രചോദനമാകുമെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് സാനിയക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്. 2017ന് ശേഷം മത്സരത്തില്‍ നിന്നും പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന സാനിയ അടുത്തിടയാണ് ഹൈദരാബാദില്‍ പരിശീലനമാരംഭിച്ചത്.