gnn24x7

റഷ്യയിലെ കൂട്ടവെടിവയ്പിൽ 15 പൊലീസുകാരും ഒരു വൈദികനും കൊല്ലപ്പെട്ടു

0
435
gnn24x7

റഷ്യയിൽ കൂട്ടവെടിവയ്‌പിൽ 15 പൊലീസുകാരും ഒരുവൈദികനും മരിച്ചു. ഇവർക്കുപുറമെ ജനങ്ങളും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കും. സിനഗോഗിനും 2 ക്രിസ്ത്യൻ പള്ളികൾക്കും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയായിരുന്നു ആക്രമണം. ഭീകരാക്രമണമെന്നും അഞ്ചുഭീകരരെ വെടിവച്ച് കൊന്നെന്നും റഷ്യ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനകൾ ഏറ്റെടുത്തിട്ടില്ല.

ഇന്നലെ വൈകുന്നേരം റഷ്യയിലെ ഡാഗസ്താൻ ഡർബന്റ്, മഖാഖോല നഗരങ്ങളിലായിരുന്നു ആക്രമണം. ഡർബൻ്റിലെ ഒരു ഓർത്തഡോക്സ് പള്ളിക്കും സിനഗോഗിനും നേരെ തോക്കുധാരികൾ വെടിയുതിർക്കുയായിരുന്നു. ഡാഗസ്താൻ തലസ്‌ഥാനമായ മഖാഖോല നഗരത്തിലെ പൊലീസ് പോസ്‌റ്റിനും പള്ളിക്കും നേരെയും വെടിയുതിർത്തു. ഡർബന്റിലെ പള്ളിയും സിനഗോഗും കത്തിനശിച്ചു.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഭീകരാക്രമണമാണെന്ന് ഉറപ്പിക്കുകയാണ് റഷ്യ. അഞ്ച് ആക്രമികളെ വെടിവച്ചുകൊന്നെന്ന് റഷ്യയിലെ ഭീകരവിരുദ്ധ കമ്മിറ്റി അറിയിച്ചു. അക്രമികൾ എത്രപേരായിരുന്നു എന്ന് സ്‌ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണസമയത്ത് സിനഗോഗിൽ ആളുകൾ ഉണ്ടായിരുന്നില്ല എന്നാണ് കരുതുന്നെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മോസ്കോയിലെ ഭീകരാക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ടതിന് മൂന്നുമാസത്തിനുശേഷമാണ് വീണ്ടും ആക്രമണം. യുക്രെയ്‌നാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചെങ്കിലും മോസ്കോ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് ‌സ്റ്റേറ്റ്‌ ഏറ്റെടുത്തിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7