gnn24x7

വിദേശ വനിതയുടെ കൊലപാതകം: രണ്ടുപേർക്കും ജീവപര്യന്തം; കോടതിയിൽ രോഷാകുലരായി പ്രതികൾ

0
128
gnn24x7

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽകുമാർ ശിക്ഷിച്ചത്. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

അതിനിടെ, ചൊവ്വാഴ്ച ശിക്ഷവിധിക്കുന്നതിന് മുമ്പ്നാടകീയസംഭവങ്ങളാണ്കോടതിമുറിയിൽ അരങ്ങേറിയത്. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായരണ്ടുപേരും തങ്ങൾനിരപരാധികളാണെന്ന് പ്രതിക്കൂട്ടിൽനിന്ന് വിളിച്ചുപറഞ്ഞു.തങ്ങൾക്ക് നുണ പരിശോധനനടത്താൻ തയ്യാറാകണം.സംഭവസ്ഥലത്തുനിന്ന് ഒരു യോഗഅധ്യാപകൻ ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇയാൾക്ക് പലഭാഷകളുംഅറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ടയുവതിയുടെ മൃതദേഹത്തിൽനിന്ന്ലഭിച്ച മുടി വിദഗ്ധഅയക്കണമെന്നും പ്രതികൾ വിളിച്ചുപറഞ്ഞു. എന്നാൽ ഇതെല്ലാംകേട്ട കോടതി ഇതിനു പിന്നാലെ വിധി പ്രസ്താവംആരംഭിക്കുകയായിരുന്നു.

ശിക്ഷാവിധി കേട്ട ശേഷവും പ്രതികൾ കോടതിമുറിയിൽ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയിൽ വിളിച്ചുപറഞ്ഞ കാര്യങ്ങൾ ഇവർ ആവർത്തിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here