gnn24x7

ചങ്ങനാശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

0
440
gnn24x7

ചങ്ങനാശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ (92) കാലം ചെയ്തു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം. സി ബി സി ഐയുടെയും കെ സി ബി സിയുടെയും മുൻ പ്രസിഡന്റായിരുന്നു.

ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷൻ ഇടവകയിൽ അതിപുരാതനമായ പൗവത്തിൽ കുടുംബത്തിൽ 1930 ഓഗസ്റ്റ് 14- നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൗവത്തിൽ അപ്പച്ചൻ-മറിയക്കുട്ടി ദമ്പതികളാണ് മാതാപിതാക്കൾ. 1962 ഒക്ടോബർ മൂന്നിനായിരുന്നു പൗരോഹിത്യ സ്വീകരണം.1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു.

1972 ഫെബ്രുവരി 13ന് റോമിൽ വച്ച് പോൾ ആറാമൻ പാപ്പായിൽ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറയുടെ സഹായമത്രാനായായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12-നായിരുന്നു സ്ഥാനാരോഹണം.

മാർ ആന്റണി പടിയറ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി നിയമിതനായതിനെ തുടർന്ന് 1985 നവംബർ അഞ്ചിന് ചങ്ങനാശേരി ആർച്ച്ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22 വർഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സർവതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച മാർ പൗവത്തിൽ സഭയുടെ ക്രാന്ത ദർശിയായ ആചാര്യനായിരുന്നു. ക്രൗൺ ഓഫ് ദ ചർച്ച് എന്നാണ് സഭാപിതാക്കന്മാർ മാർ പവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്.1993 മുതൽ 1996വരെ കെ.സി.ബി.സി പ്രസിഡന്റും 1994 മുതൽ 1998വരെ സി.ബി.സി.ഐ പ്രസിഡന്റുമായിരുന്നു. 2007 മാർച്ച് 19ന് മാർ ജോസഫ് പൗവത്തിൽ വിരമിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here