ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു; ആരോപണവുമായി സഹോദരൻ

0
49
adpost

ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്നആരോപണവുമായി സഹോദരൻ അലക്സ് ചാണ്ടി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും സഹോദരൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം അതീവ ഗുരുതരമാണ്. സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അലക്സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതിനൽകിയതിനു പിന്നാലെ ആരോപണങ്ങൾ തള്ളി ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു.”അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ പറഞ്ഞു.

“ചികിത്സയെ കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാർട്ടിയും എനിക്ക് നൽകുന്നത്. ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നത്. അതിൽ പൂർണ തൃപ്തനാണ്. അത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചാരണം വരുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു’- ഉമ്മൻ ചാണ്ടി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

adpost

LEAVE A REPLY

Please enter your comment!
Please enter your name here