gnn24x7

ലോകം കണ്ട മികച്ച അത്‌ലറ്റായ ഒളിംമ്പ്യന്‍ റാഫര്‍ ജോണ്‍സണ്‍ അന്തരിച്ചു

0
179
gnn24x7

ലോസ് ഏഞ്ചലസ്: ലോകം കണ്ട് മികച്ച അത്‌ലറ്റുകളില്‍ ഒരാളായിരുന്നു അമേരിക്കക്കാരനായ റാഫെര്‍ ജോണ്‍സണ്‍. എണ്‍പത്തിയാറാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ലോസ് ആഞ്ചലസിലെ തന്റെ വസതിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തതിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 1960 ലെ റോം ഒളിബ്ക്‌സിലാണ് ഡെക്കാത്തലണില്‍ റാഫര്‍ ജോണ്‍സണ്‍ സ്വര്‍ണ്ണം നേടിയത്. അതൊരു ചരിത്രനിമിഷമായി ഇന്നും അമേരിക്കക്കാര്‍ ഓര്‍ക്കുന്നു.

90 കാലഘട്ടത്തിലെ ലോകം കണ്ട മികച്ച അത്‌ലറ്റുകളില്‍ ഒരാളായിരുന്നു ജോണ്‍സണ്‍. അദ്ദേഹത്തിന്റെ സാന്നിധ്യം അമേരിക്കന്‍ സ്‌പോര്‍ട്‌സ് യുഗത്തില്‍ പ്രത്യേകം ഏടുകള്‍ എഴുതപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. 1956 ല്‍ നടന്ന മെല്‍ബണ്‍ ഒളിബിക്‌സിലും താരം വെള്ളിമെഡല്‍ രാജ്യത്തിന് വേണ്ടി നേടി. സ്വര്‍ണ്ണം നേടിയ 1960 ലെ ഒളിബിക്‌സില്‍ അമേരിക്കയുടെ പതാക ഏന്തി, രാജ്യത്തെ നയിച്ചത് ജോണ്‍സണ്‍ ആയിരുന്നു. മൂന്നുതവണ ഡെക്കാത്തലണില്‍ തന്റെതായ റെക്കോര്‍ഡ് ചേര്‍ക്കപ്പെട്ട വ്യക്തികൂടിയായിരുന്നു ജോണ്‍സണ്‍.

എന്നാല്‍ തന്റെ സ്‌പോര്‍ട്‌സ് കാലഘട്ടത്തിന് ശേഷം ഒന്നു രണ്ടു സിനിമകളിലും നടന്‍ എന്ന രീതിയില്‍ തന്റെ പ്രതിഭ ജോണ്‍സണ്‍ പ്രകടിപ്പിച്ചിരുന്നു. എല്‍വിസ് പ്രെസ്ലി ചിത്രമായ വൈല്‍ഡ് ഇന്‍ ദി കണ്‍ട്രി, ജെയിംസ് ബോണ്ട് സിനിമ ലൈസന്‍സ് ടു കില്‍ എന്നിവ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കപ്പെട്ട ചിലി സിനിമകള്‍ മാത്രമാണ്.

1956 ലെ മെല്‍ബണ്‍ ഗെയിംസിന് ശേഷം 1960 ല്‍ റോം ഒളിബിക്‌സില്‍ മെഡല്‍ നേടിയ ജോണ്‍സണ്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവുമ മികച്ച അമേച്വര്‍ അത്‌ലറ്റാക്കി മാറ്റി. അദ്ദേഹം മാധ്യമങ്ങളിലും സ്‌പോര്‍ട്‌സ് മാസികകളിലും നിറഞ്ഞു നിന്നു. ടൈം ആന്റ് സ്‌പോര്‍ട്ട് ഇല്ലസ്‌ട്രേറ്റഡ് മാസികകളുടെ പുറം ചട്ടയില്‍ അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി അദ്ദേഹത്തെ ആദരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here