gnn24x7

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സീന്റെ 1,50,000 ഡോസ് ഇന്ത്യയിലെത്തി

0
322
gnn24x7

ഹൈദരാബാദ്: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സീന്റെ 1,50,000 ഡോസ് ഇന്ത്യയിലെത്തി. ആദ്യഘട്ടത്തിൽ ഹൈദരാബാദിലാണ് വാക്സിൻ എത്തിയത്. കൊവാക്സിനും കൊവിഷീൽഡിനും ശേഷം രാജ്യത്തെത്തുന്ന മൂന്നാമത്തെ കൊവിഡ് 19 പ്രതിരോധ വാക്സിനാണ് സ്പുട്നിക് 5.

റഷ്യയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്സിൻ ഇന്ത്യയിലെത്തിയത്. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കുമെന്നും വാക്‌സീന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാൻ സൗകര്യമൊരുക്കുമെന്നും. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവി ഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സീനുകളാണു നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.

gnn24x7