gnn24x7

വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ മികച്ച ശേഖരം ബെംഗളൂരുവിലെ മാണ്ഡ്യയില്‍ കണ്ടെത്തി

0
262
gnn24x7

വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിർമ്മിക്കുന്ന ലിഥിയത്തിന്‍റെ വൻശേഖരം കർണാടകയിൽ കണ്ടെത്തി.

ബംഗളൂരു: ബാറ്ററി നിര്‍മ്മനതിനാവശ്യമായതും എന്നാല്‍, ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. എന്നാല്‍, ലിഥിയത്തിന്‍റെ വൻശേഖരം ഇന്ത്യയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ബംഗളൂരുവില്‍നിന്നും സമീപം മാണ്ഡ്യയിലാണ് ലിഥിയത്തിന്‍റെ വൻശേഖരം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ ആറ്റോമിക് എനർജി കമ്മീഷന് കീഴില്‍ പ്രവർത്തിക്കുന്ന ആറ്റോമിക് മിനറൽ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ സിലിക്കൺ വാലിയെന്ന വിശേഷണമുള്ള ബംഗളൂരുവിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ദൂരെയുള്ള സ്ഥലമാണ് മാണ്ഡ്യ. ഇവിടെ 14,100 ടൺ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എന്‍ മുനിചന്ദ്രയ്യയാണ് ഇക്കാര്യം അറിയിച്ചത്. ചിലിയിലെ 8.6 മില്യണ്‍ ടണ്‍, ഓസ്‌ട്രേലിയയിലെ 1.8 മില്യണ്‍ ടൺ, അര്‍ജന്‍റീനയിലെ 1.7 മില്യണ്‍ ടണ്‍, പോര്‍ചുഗലിലെ 60,000 ടണ്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ മാണ്ഡ്യയില്‍ കണ്ടെത്തിയത് വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ ലിഥിയം പൂർണമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം 120 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്.

വാഹനമേഖലയിൽ ഇലക്ട്രിക് യുഗം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഒപ്പം, വായു മലിനീകരണം ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഊർജം ശേഖരിക്കാനുള്ള ബാറ്ററിയുടെ നിർമ്മാണമാണ് ഏറെ പ്രാധാന്യമുള്ളത്. ബാറ്ററി നിര്‍മ്മാണത്തിന് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത് ലോകത്ത് കുറച്ച് മാത്രം ലഭ്യതയുള്ള ലിഥിയമാണ്. ഈ ലിഥിയത്തിന്‍റെ വൻ ശേഖരം കർണാടകയിലെ മാണ്ഡ്യയിൽ കണ്ടെത്തിയതോടെ ഇന്ത്യയ്ക്ക് വാഹന വ്യവസായ രംഗത്ത്‌ വന്‍ കുതിപ്പ് നടത്താനാകും…
 
എണ്ണസമ്പത്തിന്‍റെ കുത്തക സ്വന്തമാക്കുക വഴി സമ്പന്നതയുടെ കൊടുമുടി കയറിയ ഗൾഫ് രാജ്യങ്ങളുടെ പാതയിലേയ്ക്ക് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയാണ് ലിഥിയ ശേഖരം….!!

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here