gnn24x7

യുകെയിൽ ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയ നേഴ്സ് കുറ്റക്കാരി

0
942
gnn24x7

യുകെയിൽ ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും ആറ് പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നേഴ്സ് Lucy Letby കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 2015 നും 2016 നും ഇടയിൽ വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്തപ്പോൾ, അഞ്ച് ആൺകുട്ടികളുടെയും രണ്ട് പെൺകുട്ടികളുടെയും കൊന്നതിനും മറ്റ് ആറ് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 33 കാരിയായ ലൂസി ലെറ്റ്ബിക്കെതിരെ കേസെടുത്തു.

രാത്രിജോലിക്കിടെ ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ കൊന്നതെന്നു ലൂസി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. രോഗമൊന്നുമില്ലാത്ത നവജാതശിശുക്കൾ തുടർച്ചയായി മരിക്കുന്നതുശ്രദ്ധയിൽപെട്ട ഡോക്ടർമാർ നടത്തിയ അന്വേഷണമാണു ലൂസിയുടെ ക്രൂരത പുറംലോകമറിഞ്ഞത്. അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ “ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ പ്രാപ്തയല്ല. അതിനാൽ കൊലപ്പെടുത്തി. ഞാൻ പിശാചാണ് എന്നു ലൂസി തന്നെ എഴുതിവച്ച രേഖകൾ കണ്ടെടുത്തിരുന്നു.

കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ലൂസി തുടർച്ചയായി നിരീക്ഷിക്കുന്നതായും പൊലീസ് കണ്ടെത്തി. 10 മാസം നീണ്ട വിചാരണയ്ക്കൊടുവിൽ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണു ലൂസിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയത്. തിങ്കളാഴ്ച ശിക്ഷ വിധിക്കും. ജീവിതാവസാനം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7