gnn24x7

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ

0
692
gnn24x7

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ്. പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമാണ് ഇന്നത്തെ വില. ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

വെള്ളിയാഴ്ച വൈകീട്ട് 120 രൂപ കൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. എന്നാൽ ശനിയാഴ്ച 160 രൂപ കൂടി വര്‍ധിച്ച് 35,400 എന്ന റെക്കോഡ് വിലയിലേക്ക് എത്തുകയായിരുന്നു.

2020 ജനുവരി ഒന്നിന് കേരളത്തില്‍ 29000 രൂപയായിരുന്നു സ്വർണം പവന് വില. ആറു മാസത്തിന് ശേഷം 6400 രൂപ വർധിച്ച് പവന് 35,400 രൂപയിലേക്ക് എത്തുകയായിരുന്നു. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്കുകാരണം എന്നാണ് വിശീകരണം.

ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയില്‍തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളര്‍ നിലവാരത്തിലുമാണ്.

gnn24x7