gnn24x7

13 വയസുകാരി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് ഛർദ്ദിക്കാനായി തല പുറത്തേക്ക് ഇട്ടു; തല ട്രക്കിൽ ഇടിച്ച് ദാരുണാന്ത്യം

0
366
gnn24x7

13 വയസുകാരി ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് ഛർദ്ദിക്കാനായി തല പുറത്തേക്ക് ഇട്ടപ്പോൾ എതിർദിശയിൽ നിന്ന് വരുന്ന ട്രക്കിൽ ഇടിച്ച് ദാരുണാന്ത്യം. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇൻഡോർ-ഇച്ചാപൂർ ഹൈവേയിലാണ് സംഭവം. അമ്മയോടും സഹോദരിയോടും ഒപ്പം ഖണ്ട്വയിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന തമന്നയാണ് മരിച്ച പെൺകുട്ടി.

ഇൻഡോറിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു തമന്നയും അമ്മയും സഹോദരിയും. ബസിൽ യാത്ര ചെയ്യുന്നതിനിടെ അവൾ പെട്ടെന്ന് ഛർദ്ദിക്കാനായി ജനാലയിൽ നിന്ന് തല പുറത്തേക്കിട്ടു. അതേ നിമിഷം തന്നെ എതിർദിശയിൽ നിന്ന് വരുന്ന ഒരു ട്രക്ക് അവളുടെ തല ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

gnn24x7