gnn24x7

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൌണിന് തുല്യമായ നിയന്ത്രണങ്ങൾ

0
295
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൌണിന് തുല്യമായ നിയന്ത്രണങ്ങൾ. അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി ഇന്നലെ അഭ്യർഥിച്ചിരുന്നു. വിവാഹം, മരണം, ആശുപത്രി ആവശ്യങ്ങൾ എന്നിവയ്ക്ക് പുറത്തിറങ്ങുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യിൽ കരുതണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്ക് ഇളവുണ്ടായിരിക്കും.

സംസ്ഥാനത്തെ അതീവ ഗുരുതരാവസ്ഥ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ. കേരളത്തില്‍ ഇന്നലെ 28,447 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1,78,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

gnn24x7