gnn24x7

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയുമായി ആനി ശിവ; ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്

0
568
gnn24x7

കൊച്ചി:വനിതാ എസ്‌ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്‌ട് ലംഘനം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയി ആനി ശിവ ചുമതലയേറ്റ് എടുത്തതിന് പിന്നാലെയായിരുന്നു “കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള്‍ മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും” എന്നരീതിയിൽ ആനി ശിവയെ പരിഹസിച്ചുകൊണ്ട് ലക്ഷ്മണ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

അസാധാരണ പ്രതിസന്ധികളെ അതിജീവിച്ച്‌ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് ആനി ശിവ. ആനി ശിവയുടെ ജീവിതവും അവർ നേടിയെടുത്ത വിജയവും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയും നിരവധിപേർക്ക് പ്രചോദനം നൽകുകയും ചെയ്തുവന്നതിന് പിന്നാലെ സംഗീത ലക്ഷ്മണയുടെ പോസ്റ്റും സംസാരവിഷയമായത്. ഇതിനെ വിമർശിച്ച ഒട്ടനവധിപേർ രംഗത്ത് വന്നിരുന്നു.

gnn24x7