gnn24x7

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രതിരിച്ചു

0
505
gnn24x7

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രതിരിച്ചു. വിരാട് കോലി നയിക്കുന്ന ടെസ്റ്റ് ടീമില്‍ 18 പേരാണുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുക. ഡിസംബര്‍ 26 നാണ് ആദ്യ ടെസ്റ്റ് മത്സരം. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയിലും ഇന്ത്യ പങ്കെടുക്കും. ഇന്ത്യന്‍ ടീം വിമാനത്തിലിരിക്കുന്ന ചിത്രങ്ങള്‍ ബി.സി.സി.ഐ പങ്കുവെച്ചു.

പരിക്കുമൂലം സഹനായകന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. രോഹിതിന്റെ അഭാവത്തില്‍ കെ.എല്‍.രാഹുലായിരിക്കും ഇന്ത്യയുടെ സഹനായകന്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോലി (നായകന്‍), പ്രിയങ്ക് പാഞ്ചല്‍, കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്

gnn24x7