gnn24x7

ബഹ്റൈനിൽ ‘ആടുജീവിതം’ പ്രദർശിപ്പിക്കാൻ അനുമതി

0
209
gnn24x7

ബഹ്റൈനിൽ ആട് ജീവിതം ഏപ്രിൽ 3 മുതൽ പ്രദർശപ്പിക്കാൻ അനുമതി ലഭിച്ചു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള സിനിമ പ്രേമികളുടെ ആശങ്ക ഇതോടെ ഒഴിവായി. ബഹ്റൈനുമായി ഏറെ ബന്ധമുള്ള ചിത്രം ആയതു കൊണ്ട് തന്നെ രാജ്യത്ത് ചിത്രം റിലീസ് ആകാത്തതിനാൽ ബഹ്റൈൻ പ്രവാസികൾ ഏറെ വിഷമത്തിലായിരുന്നു. ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശന അനുമതി നൽകിയിരുന്ന ചിത്രം ഏപ്രിൽ 3 മുതൽ ബഹ്റൈനിലെ തീയറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ബഹ്റൈനിലെ തീയറ്റർ മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്.

മുൻ ബഹ്റൈൻ പ്രവാസിയാണ് രചയിതാവ് ബെന്യാമിൻ എന്നതും കഥാപാത്രമായ നജീബ് ഏറെക്കാലം ബഹ്റൈനിൽ ആയിരുന്നു എന്നത് കൊണ്ടും നിരവധി സുഹൃത് വലയമാണ് ബഹ്റൈനിൽ ഉള്ളത്. റിലീസ് വാർത്ത വന്നതോടെ ആദ്യ ഷോയ്ക്ക് തന്നെ എല്ലാ തീയറ്ററുകളിലും ബുക്കിംഗിനായി വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7