gnn24x7

“പോവുക പുത്രാ…” യൂട്യൂബിൽ തരംഗമാകുന്നു

0
1208
gnn24x7

വൈദിക ജീവിതത്തിന്റെ മഹനീയത മനോഹരമായി അവതരിപ്പിക്കുന്ന “പോവുക പുത്രാ…” യൂട്യൂബിൽ തരംഗമാകുന്നു. ജോൺ ജോസഫ്, റോബിൻ ജെയിംസ്, മാത്യൂസ് ജോസഫ് എന്നിവർ നിർമിച്ച് റെയിൻ ഡൗൺ മ്യൂസിക്‌സ് പുറത്തിറക്കിയിരിക്കുന്ന ഗാനം റെയിൻ ഡൗൺ മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ജോജു ഇഞ്ചോടി രചിച്ച് ജെയ്ബി അഗസ്റ്റിൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത് നെൽസൺ ജോസഫാണ്. ബിനു.കെ.പിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുധീർ സുരേന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. കലാസംവിധാനം മനു തൃശൂർ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സാൻജോസ് പാലക്കുന്നേലാണ്. ഈ സംഗീത ആൽബത്തിൽ പുരോഹിതനായി വേഷമിട്ടിരിക്കുന്നത് കറുകുറ്റി സെൻറ് ഫ്രാൻസിസ് ഫൊറോനാ ദേവാലയത്തിലെ അസി. വികാരി ഫാ. ജെസ്‌ലിൻ തെറ്റയിലാണ്.

gnn24x7