gnn24x7

ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നഗരങ്ങളിൽ വീണ്ടും പ്രതിഷേധം

0
240
gnn24x7

ബർലിൻ: ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ കഴിഞ്ഞ ശനിയാഴ്ച വിവിധ നഗരങ്ങളിൽ വീണ്ടും പ്രകടനങ്ങൾ നടന്നു. ബർലിൻ, മ്യൂണിക്ക്, സ്റ്റ്യുട്ട്ഗാർട്ട്, ന്യൂറൽബർഗ് തുടങ്ങിയ ഒരു ഡസനിലധികം പ്രധാന നഗരങ്ങളിൽ പ്രതിഷേധകർ സംഘടിച്ചു. കോവിഡ് നിയന്ത്രണങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള  കയ്യേറ്റമാണെന്ന് പ്രകടനക്കാർ ആരോപിച്ചു. കോടതിയിൽ ഇത് ചോദ്യം ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

പല സ്ഥലത്തും പ്രകടനക്കാർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ആത്മ സംയമനം പാലിച്ചതുകാരണം പ്രതിഷേധ  പ്രകടനങ്ങൾ സമാധാനപരമായി നടന്നു.

മാസ്ക് ധരിക്കാതെയും, സമൂഹ അകലം പാലിക്കാതെയും നടന്ന പ്രകടനങ്ങൾ പൊലീസിന് തലവേദനയായി. പ്രകടനക്കാരെ കൈകാര്യം ചെയ്യുമെന്നുള്ള ആഭ്യന്തരമന്ത്രി സീഹോഫറുടെ മുന്നറിയിപ്പ് പ്രകടനക്കാർ വക വച്ചില്ല. ഇതിനിടയിൽ ഇനി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് ജർമൻ ആരോഗ്യമന്ത്രി സഫാൻ സൂചന നൽകി. ഏതു അസുഖത്തിനായാലും ഇനി രോഗികൾ കൊറോണ ടെസ്റ്റിന് വിധേയമാകണം. ഇതിനുള്ള നടപടി അടുത്ത ആഴ്ച നിലവിൽ വരും എന്നു മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ഇന്നലെ ബർലിനിലെ ഒരു കത്തോലിക്ക പള്ളി, റംസാൻ പ്രമാണിച്ച് ഇസ്‌ലാം വിശ്വാസികൾക്കായി ആരാധന നടത്താൻ തുറന്നു കൊടുത്തു. ജർമനിയിലെ 820 ലക്ഷം ജനസംഖ്യയിൽ 42 ലക്ഷം പേർ ഇസ്‌ലാം വിശ്വാസികളാണ്. ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിലെ ബാബ്റ്റിസ് ദേവാലയത്തിലെ ആരാധനയിൽ പങ്കെടുത്ത 107 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

ജർമനിയിൽ പ്രവർത്തനം ആരംഭിച്ച ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിച്ച ഏഴു പേർ കോവിഡ് ബാധിതരായി. ജർമനിയിലെ പുതിയ കണക്ക് പ്രകാരം 9100 പേർക്ക് മാത്രമാണ് കോവിഡ് ബാധയുള്ളത്. മരണസംഖ്യ 8257 പേർ വിവരം പുറത്തു വിട്ടത് പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹ് എന്നിവർ അഭ്യർഥിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here