gnn24x7

അഗ്നിപഥ്: പ്രതിഷേധം കനക്കുന്നു; സമവായത്തിന് കേന്ദ്ര ഇടപെടൽ

0
108
gnn24x7

ന്യൂഡൽഹി: സൈന്യത്തിലേക്ക് കരാർ നിയമനം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്നിവീറുകൾക്ക് സേനകളിൽ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്നീവീറുകൾ അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രായപരിധി ഇളവും ലഭിക്കും.

ഒപ്പം അഗ്നിവീറുകളുടെ ആദ്യ ബാച്ചിന് മാത്രം അഞ്ച് വർഷ പ്രായപരിധി ഇളവ് നൽകുമെന്നും സർക്കാർപ്രതിഷേധം കത്തിപടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ വാഗ്ദാനങ്ങൾ നൽകി പ്രതിഷേധത്തെ മറികടക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ മന്ത്രി അമിത് ഷാ തന്നെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ഉത്തരേന്ത്യയിൽമാത്രം ഉയർന്ന പ്രതിഷേധം വെള്ളിയാഴ്ച ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരുന്നു. പത്തുസംസ്ഥാനങ്ങളിൽ വ്യാപകമായി അക്രമങ്ങൾ അരങ്ങേറി. ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുപുറമേ തെലങ്കാനയിലും പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറി. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്കുനേരെനടന്ന പോലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഡിഷയിലെ ടെന്റെയ് സ്വദേശി ധനഞ്ജയ് മൊഹന്തി (27) ആത്മഹത്യചെയ്ത സംഭവം അഗ്നിപഥ് വിഷയത്തെച്ചൊല്ലിയാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ആത്മഹത്യയെച്ചൊല്ലി ടെന്റയിലും പരിസരങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.അതിനിടെ, പദ്ധതി സംബന്ധിച്ച ഔദ്യോഗികവിജ്ഞാപനം തിങ്കളാഴ്ച കരസേനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ആദ്യബാച്ച് അഗ്നിവീരന്മാർക്ക് ഡിസംബറിൽ പരിശീലനമാരംഭിക്കും. പദ്ധതിയിൽ പ്രതിഷേധിച്ച് ബിഹാറിൽ ഞായറാഴ്ച പ്രതിപക്ഷ വിദ്യാർഥിസംഘടനകൾ ബന്ദാചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലും ഹരിയാണയിലും ഇന്റർനെറ്റ് കണക്ഷൻ അധികൃതർ വിച്ഛേദിച്ചു. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here