കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് കമല ഹാരിസ്

0
52

വാഷിംഗ്ടൺ ഡി.സി: ഇന്ത്യയിൽ കോവിഡ് സാഹചര്യവും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങൾ റിപ്പോർട്ടുകളും ഹൃദയഭേദകമാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയുടെ ക്ഷേമം യുഎസിന് പ്രധാനമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും നൽകുമെന്നും കമല ഹാരിസ് അറിയിച്ചു.

ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി ഇന്ത്യയിലെത്തിക്കും എന്നും അവർ കൂട്ടിച്ചേർത്തു. മഹാമാരിയുടെ ആദ്യക്കാലത്ത് ഇന്ത്യ അമേരിക്കയ്ക്ക വേണ്ട എല്ലാ സഹായം ചെയ്തു തന്നിരുന്നു, അതുകൊണ്ടു തന്നെ ഇന്ത്യക്ക് സഹായമെത്തിക്കാൻ ഇന്ന് ഞങ്ങൾ പ്രതിജ്ഞബദ്ധരാണെന്ന് കമല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here