എൻഎംസി ചട്ടം: ഡോക്ടർമാർക്ക് ഒരുസമയം ഒരു സംസ്ഥാനത്ത് മാത്രം റജിസ്ട്രേഷൻ

0
66
adpost

ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) പുതിയ നിയന്ത്രണ ചട്ടപ്രകാരം, ഇന്ത്യൻ ഡോക്ടർമാർക്കു സ്വന്തം സംസ്ഥാനത്തിനുപുറമേ മറ്റൊരിടത്തുകൂടി റജിസ്ട്രേഷൻ ലഭിക്കില്ല. ഒരു റജിസ്ട്രേഷൻ ഒഴിവാക്കി വേണം മറ്റൊരിടത്തു നേടാൻ. വിദഗ്ധഡോക്ടറുടെ സേവനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന് ഇതു തടസ്സമാകും. ദേശീയ മെഡിക്കൽ റജിസ്റ്റർ വഴി രാജ്യത്തു ഡോക്ടർമാരുടെ പൊതു റജിസ്റ്റർ രൂപീകരിച്ചിരുന്നു.

എൻഎംസി നിലവിൽ വരുന്നതിനുമുൻപ്, ഒരു സംസ്ഥാന കൗൺസിലിൽ റജിസ്റ്റർ ചെയ്യുന്നയാൾക്ക് എവിടെയും പ്രാക്ടിസ് ചെയ്യാൻ അനുമതിയുണ്ടായിരുന്നു. ഒരിടത്തു റജിസ്ട്രേഷനും മറ്റിടങ്ങളിൽതാൽക്കാലിക റജിസ്ട്രേഷനുംഅനുവദിച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന് ഈ വിഷയത്തിൽ പലവട്ടം എൻഎംസിക്ക് പരാതികൾ ഡോക്ടർമാർ നൽകിയിരുന്നു.

ഒരു സംസ്ഥാനത്തെ ലൈസൻസ് വച്ച് ഇന്ത്യയിലെവിടെയും യഥേഷ്ടം പ്രാക്ടിസ് ചെയ്യുന്നതിന് ഇന്ത്യൻ ഡോക്ടർമാർക്ക് തടസ്സമുണ്ടെങ്കിലും വിദേശഡോക്ടർമാർക്ക് ഈ പ്രശ്നമുണ്ടാകില്ല. പുതിയ ചട്ടപ്രകാരം ഇവർക്കു താൽക്കാലിക ലൈസൻസ് അനുവദിക്കുമെന്നതിനാലാണിത്.സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകൾ, ഫെലോഷിപ്പോ മറ്റു സർട്ടിഫിക്കറ്റ് കോഴ്സുകളോ ചെയ്യാനെത്തുന്നവർ, വിദഗ്ധരെന്ന നിലയിൽ എത്തുന്നവർ, സ്വയം സന്നദ്ധരായി എത്തുന്നവർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണു വിദഗ്ധഡോക്ടർമാർക്കു താൽക്കാലിക ലൈസൻസ് അനുവദിക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

adpost