gnn24x7

ആശുപത്രി അക്രമത്തിന് കടുത്ത ശിക്ഷ ഓർഡിനൻസിന് അംഗീകാരം

0
83
gnn24x7

ആശുപത്രികളിലെ അക്രമം തടയാൻ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ഓർഡിനൻസിൽ പരാതിയുണ്ടെങ്കിൽ നിയമസഭാസമ്മേളനത്തിൽ ഔദ്യോഗിക ഭേദഗതികൊണ്ടുവരും. ഡോക്ടർമാരുടെദീ ർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. ആശുപത്രികളിൽ അക്രമം കാട്ടുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ്.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ്. ഡോക്ടർമാരെ അക്രമിക്കുന്നവർക്ക് പരമാവധി ഏഴു വർഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്.

ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും സുരക്ഷാ ജീവനക്കാർക്കും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്കും പരിരക്ഷ ലഭിക്കും. വസ്തുവകകൾക്ക് നാശം വരുത്തിയാൽ ഇരട്ടിത്തുക നഷ്ടപരിഹാരം ഈടാക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7