gnn24x7

ഇറാനിയൻ ആക്ടിവിസ്റ്റ് നർഗിസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേൽ

0
103
gnn24x7

2023ലെസമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഇറാനിയൻ ആക്ടിവിസ്റ്റ് നർഗിസ് മുഹമ്മദി അർഹയായി.സ്ത്രീകൾക്കെതിരായ അടിച്ചമർത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. നിലവിൽ ഇറാനിൽ തടവിൽ കഴിയുകയാണ് നർഗിസ്.സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് നർഗിസ്. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ 10 ന് ഓസ്ലോയിൽ പുരസ്കാരം സമ്മാനിക്കും.

മാധ്യമപ്രവർത്തകയായ നർഗിസ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരിൽ 13 തവണ അറസ്റ്റിലായിട്ടുണ്ട്. വിവിധ കുറ്റങ്ങൾ ചുമത്തി ൩ വർഷത്തെ തടവാണ് നർഗിസിന് വിധിച്ചിരിക്കുന്നത്. 2003-ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള സർക്കാരിതര സംഘടനയായ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിന്റെ ഡെപ്യൂട്ടി ഹെഡ് കൂടിയാണ് എംഎസ് മുഹമ്മദി.

ഇറാനിൽ ജനാധിപത്യത്തിനായും മനുഷ്യാവകാശങ്ങൾക്കുമായുള്ള നർഗീസിന്റെ ധീരമായ പോരാട്ടത്തെ ആദരിക്കുന്നതിനാണ് ഈ വർഷത്തെ നൊബേൽ അവർക്ക് നൽകുന്നതെന്ന് നോബേൽ കമ്മിറ്റി ചെയർപേഴ്സൺ റെയ്സ് ആൻഡേഴ്സൺ അറിയിച്ചു.ജനാധിപത്യം തകരുകയാണ് എന്നാണ് ഈ വർഷത്തെയും കഴിഞ്ഞ വർഷങ്ങളിലേയും സമാധാന നോബേൽ ജേതാക്കളുടെ പട്ടിക സൂചിപ്പിക്കുന്നത് എന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സ്വന്തം ജനത പറയുന്നത് കേൾക്കണമെന്ന ഇറാൻ സർക്കാറിനോടുള്ള സന്ദേശമായിരിക്കും ഈ പുരസ്കാരമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7