gnn24x7

യുവനടിയെ അപമാനിച്ച കേസ്; പ്രതികൾ പെരിന്തല്‍മണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ

0
390
gnn24x7

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിൽ വെച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരെയാണ് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്.

അതേസമയം ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയതെന്നും ഇവിടെ വെച്ച് നടിയെ കാണുകയും അടുത്തുപോയി സംസാരിക്കുകയും ചെയ്തു എന്നാൽ നടിയുടെ പിറകെ നടന്നിട്ടില്ലെന്നും ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും യുവാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലുലു മാളിൽ യുവനടിക്കെതിരെ അതിക്രമം നടന്നത്. തന്റെ ശരീരത്തില്‍ യുവാക്കൾ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നാണ് നടി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം നടത്താന്‍ കളമശ്ശേരി പോലീസിന് നിര്‍ദേശം നല്‍കി. തുടര്‍ന്നു നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയില്‍ നിന്നു പരാതി എഴുതി വാങ്ങുകയായിരുന്നു.

gnn24x7